• Logo

Allied Publications

Americas
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​നു ഓ​സ്റ്റി​നി​ൽ വ​ർ​ണ​ശ​ബ​ള​മാ​യ തു​ട​ക്കം
Share
ഓ​സ്റ്റി​ൻ: ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ ടെ​ക്സ​സ് ഒ​ക്ല​ഹോ​മ റീ​ജ​ണി​ലെ സീ​റോ മ​ല​ബാ​ർ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന നാ​ലാ​മ​ത് ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​നു (ഐ​പി​എ​സ്എ​ഫ് 2022) ഓ​സ്റ്റി​നി​ൽ വ​ർ​ണ​ശ​ബ​ള​മാ​യ തു​ട​ക്കം. ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് തി​രി തെ​ളി​ച്ചു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ (പ്രൊ​ക്യൂ​റേ​റ്റ​ർ), ഫെ​സ്റ്റ് ചെ​യ​ർ​മാ​നും ഓ​സ്റ്റി​ൻ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ആ​ന്േ‍​റാ ആ​ല​പ്പാ​ട്ട്, ഐ​പി​എ​സ്എ​ഫ് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ മേ​ജ​ർ ഡോ. ​അ​നീ​ഷ് ജോ​ർ​ജ്, ഫാ ​ജോ​ണി​ക്കു​ട്ടി പു​ലി​ശേ​രി, ഫാ. ​ക്രി​സ്റ്റി പ​റ​ന്പു​ക്കാ​ട്ടി​ൽ, ഫാ. ​പോ​ൾ കൊ​ട​ക​ര​ക്കാ​ര​ൻ, ഫാ. ​കെ​വി​ൻ മു​ണ്ട​ക്ക​ൽ തു​ട​ങ്ങി റീ​ജ​ണി​ലെ മ​റ്റു വൈ​ദി​ക​രും, ജി​ബി പാ​റ​യ്ക്ക​ൽ (മു​ഖ്യ സ്പോ​ണ്‍​സ​ർ, പി​എ​സ്ജി ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ്) മ​റ്റു റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റേ​റു​മാ​രും ച​ട​ങ്ങു​ക​ളി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റീ​ജ​ണി​ലെ വി​ശ്വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മാ​ക്കും ദൈ​വ​മ​ഹ​ത്വ​ത്തി​നാ​യും ഈ ​കാ​യി​ക​മേ​ള ഉ​പ​ക​രി​ക്ക​ട്ടെ​യെ​ന്നു യെ​ന്നു മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ആ​ശം​സി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പാ​രീ​ഷു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ മാ​ർ​ച്ച് പാ​സ്റ്റി​ൽ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് അ​ഭി​വാ​ദ്യ​ങ്ങ​ൾ സ്വീ​ക​രി​ച്ചു.

അ​മേ​രി​ക്ക​യി​ലെ രൂ​പ​ത​യി​ലെ ഏ​റ്റ​വും വ​ലി​യ സ്പോ​ർ​ട്സ് ഫെ​സ്റ്റാ​ണി​ത്. എ​ട്ടു പാ​രീ​ഷു​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​അ​ഞ്ഞൂ​റോ​ളം കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്നു. ഓ​ഗ​സ്റ്റ് 6 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പി​ന്ന​ണി ഗാ​യി​ക സി​താ​ര കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മ്യൂ​സി​ക് ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​കും. ഓ​സ്റ്റി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഗ​സ്റ്റ് 5നു ​തു​ട​ങ്ങി​യ ഫെ​സ്റ്റ് ഓ​ഗ​സ്റ്റ് 7നു ​സ​മാ​പി​ക്കും.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്