• Logo

Allied Publications

Americas
മാ​പ്പ് സം​ഘ​ടി​പ്പി​ച്ച മോ​ട്ടോ​ർ​സൈ​ക്കി​ൾ റാ​ലി വ​ൻ വി​ജ​യ​മാ​യി
Share
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യും ഫി​ല്ലി ഇ​ന്ത്യ​ൻ​സ് റൈ​ഡേ​ഴ്സ് ടീ​മും ചേ​ർ​ന്ന് ’റൈ​ഡേ​ഴ്സ് എ​ഗൈ​ൻ​സ്റ്റ് ഗ​ണ്‍ വ​യ​ല​ൻ​സ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ൾ റാ​ലി പു​തു​മ​കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും വ​ൻ വി​ജ​യ​മാ​യി.

സ​മീ​പ​കാ​ല​ത്ത് അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന മാ​സ് ഷൂ​ട്ടിം​ഗി​ലും ഗ​ണ്‍ വ​യ​ല​ൻ​സി​ലും നൂ​റു​ക​ണ​ക്കി​ന് ജീ​വ​നു​ക​ളാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത് . ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മാ​ത്രം ഇ​തു​വ​രെ 315ല​ധി​കം ജീ​വ​ൻ അ​പ​ഹ​രി​ച്ചു. ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ അ​തി​ശ​ക്ത​വും സു​താ​ര്യ​വു​മാ​യ ഗ​ണ്‍ ക​ണ്‍​ട്രോ​ൾ നി​യ​മ​ങ്ങ​ൾ വേ​ണ​മെ​ന്ന് ലോ​മേ​ക്കേ​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് മോ​ട്ടോ​ർ സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നി​ൽ കൂ​ടി ല​ഭി​ച്ച തു​ക ഫി​ല​ഡ​ൽ​ഫി​യ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഭ​ക്ഷ​ണ​മി​ല്ലാ​തെ ക​ഴി​യു​ന്ന പാ​വ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​വാ​നാ​യി വി​നി​യോ​ഗി​ക്കും.

ലാം​ഗ്ഹോ​ണി​ലെ സ്റ്റാ​ർ​സ് ആ​ൻ​ഡ് സ്ട്രൈ​പ്സ് ഹാ​ർ​ലി ഡേ​വി​സ​ണി​ൽ നി​ന്ന് രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച റാ​ലി ബ​ക്സ് കൗ​ണ്ടി ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി മാ​ത്യു വെ​യ്ൻ​ട്രാ​ബ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി​യു​ടെ​യും ഫി​ല​ഡ​ൽ​ഫി​യ പോ​ലീ​സി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ റൈ​ഡ​ർ​മാ​ർ ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ്യൂ​സി​യം ഓ​ഫ് ആ​ർ​ട്സി​ലേ​ക്ക് റാ​ലി​യാ​യി പോ​യി; റൈ​ഡ​ർ​മാ​ർ​ക്കാ​യി ഹൈ​വേ 95 പൂ​ർ​ണ​മാ​യും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ട്രാ​ഫി​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്തു​കൊ​ടു​ത്തു.

ന്യൂ​ജേ​ഴ്സി, ന്യൂ​യോ​ർ​ക്ക്, ക​ണ​ക്റ്റി​ക്ക​ട്ട്, ഡെ​ല​വെ​യ​ർ ഫി​ലാ​ഡ​ൽ​ഫി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 60ല​ധി​കം റൈ​ഡ​ർ​മാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്നു. ഈ ​പ്രോ​ഗ്രാം വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ സ​ഹാ​യി​ച്ച​വ​ർ​ക്കും റൈ​ഡിം​ഗി​ൽ ബൈ​ക്കു​മാ​യി പ​ങ്കെ​ടു​ത്ത​വ​ർ​ക്കും വ​ന്നു​ചേ​ർ​ന്ന ഏ​വ​ർ​ക്കും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി, ഫി​ല്ലി ഇ​ന്ത്യ​ൻ​സി​ൽ നി​ന്നു​ള്ള ബെ​ൻ ഫി​ലി​പ്പ് എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.