• Logo

Allied Publications

Americas
കാൽഗറി സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ ഇടവക സമ്മര്‍ ഫണ്‍ ഫെയര്‍ 2022 കാർണിവൽ വൻവിജയം
Share
കാൽഗറി: കാൽഗറി സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ ഇടവക, ദേവാലയ നിർമ്മാണവുമായി ബന്ധപെട്ട് “സമ്മര്‍ ഫണ്‍ ഫെയര്‍ 2022 ” കാർണിവൽ നടന്നു. ജൂലൈ 30 ശനിയാഴ്ച Irvin School Play Field, 412 Northmount Dr, NW വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാവിലെ പതിനൊന്നു മുതൽ പരിപാടി ആരംഭിച്ചു.

കാർണിവലിന്‍റെ പ്രധാന ആകർഷണമായ ക്രിക്കറ്റ് ടൂർണമെന്‍റ് രാവിലെ പതിനൊന്നിന് ആരംഭിച്ചു. ആറു ടീമുകൾ മാറ്റുരച്ച ടൂർണമെന്‍റിൽ 'Super Giants Calgary' 'അന്നമ്മ അബ്രഹാം മെമ്മോറിയൽ ട്രോഫി 'കരസ്ഥമാക്കി. 'Travancore Titans രണ്ടാംസ്ഥാനം നേടി. Hafis Kattoodi(FinalMatch), Jackson Samson, Kartik, Nikhil Chandran, Sajith, Jot Gill, Zulfiqar Hussain (League Matches) എന്നിവർ മാൻ ഓഫ് ദി മാച്ചിന് അർഹരായി.

വിവിധ സ്റ്റാളുകളിൽ നടത്തിയ 'ഫൂഡ് ഫെസ്റ്റിവൽ' പ്രത്യേക ആകർഷണമായിരുന്നു. വിവിധതരം നോർത്ത് ഇന്ത്യൻ , കേരള, കനേഡിയൻ ഭക്ഷണങ്ങൾ ഫുഡ് ഫെസ്റ്റിവലിൽ ഒരുക്കിയിരുന്നു. പലതരം കലാ കായിക വിനോദങ്ങൾ കാർണിവലിന്‍റെ മാറ്റ് കൂട്ടുകയുണ്ടായി.

സമീപ പ്രദേശങ്ങളിലെ കമ്മ്യൂണിറ്റികളിൽ നിന്നായി ഏകദേശം 500 ഓളം ആളുകൾ പങ്കെടുത്തു. വൈകിട്ട് ഏഴിന് നടന്ന സമ്മാനദാന സമ്മേളനത്തിന് ആൽബെർട്ട ട്രാൻസ്പോട്ടേഷൻ മന്ത്രി പ്രസാദ് പാണ്ഡ മുഖ്യ അതിഥിയായിരുന്നു. കമ്മ്യുണിറ്റിക്ക് വേണ്ടി ഓർത്തോഡോക്സ് പള്ളി നടത്തുന്ന എല്ലാപ്രവർത്തനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ക്രിക്കറ്റ് ടൂർണമെന്‍റിൽ വിജയികളായവർക്കുള്ള ട്രോഫിയും മറ്റു സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.



2002 ൽ ഒരു കോൺഗ്രിഗേഷൻ ആയി തുടങ്ങിയ കാൽഗറി സെന്‍റ് മേരീസ് ഓർത്തോഡോക്സ് ഇടവക 2014 ൽ സ്വന്തമായി സ്ഥലം വാങ്ങിയിരുന്നു. ഉടൻ തുറന്ന ദേവാലയ നിർമ്മാണം ആരംഭിക്കാനുള്ള ആഗ്രഹത്തിലാണ് ഇടവക. ഏകദേശം നൂറിലധികം കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നുണ്ട്. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ നടത്തി വരുന്നു.

ഇടവക ജനങ്ങളുടെ പ്രാർത്ഥനയുടെയും കൂട്ടായപ്രവർത്തനത്തിന്‍റേയും ഫലമാണ് കാർണിവലിന്‍റെ വിജയം എന്ന് ഇടവക വികാരി ഫാ:ജോർജ് വർഗീസ് പറഞ്ഞു. ഇടവക ട്രസ്റ്റീ ഐവാൻ ജോൺ, സെക്രട്ടറി ലിജു മാത്യു ,അശോക് ജോൺസൺ, ജെസി വർഗീസ്‌ തുടങ്ങിയവരാണ് കാർണിവലിന് നേതൃത്വം നൽകിയത്. അശോക് ജോൺസൺ നന്ദി അർപ്പിച്ചു.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.