• Logo

Allied Publications

Americas
എക്യുമെനിക്കൽ ദർശനവേദി അനുശോചിച്ചു
Share
ന്യുയോർക്ക്: ഡാളസിലെ വിവിധ സഭാവിഭാഗത്തിൽപ്പെട്ട ക്രിസ്തിയ വിശ്വാസികളായ പ്രവാസി മലയാളികൾക്കായി ആദ്യമായി ആരാധനക്ക് നേതൃത്വം നൽകിയ പത്തനംതിട്ട മല്ലപ്പള്ളി പനവേലിൽ കുടുംബാംഗമായ വൈദീക ശ്രേഷ്ഠൻ റവ.പി.ഒ നൈനാന്റെ (88) നിര്യാണത്തിൽ എക്യുമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക അനുശോചിച്ചു.

സിഎസ്ഐ സഭയുടെ മധ്യകേരള ഭദ്രാസനത്തിലെ വൈദികനും സഭയുടെ തെലുങ്കാന മിഷന്‍റെ പ്രഥമ മിഷനറിയുമായ റവ.പി.ഒ നൈനാൻ 1972 മാർച്ചിലാണ് ഡാളസിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ സൗത്ത് മെതഡിസ്റ്റ് യുണിവേഴ്സിറ്റിയുടെ കീഴിലുള്ള പെർക്കിൻസ് തിയോളജിക്കൽ സെമിനാരിയിൽ ഉപരിപഠനാർഥം എത്തിയത്. ഈ കാലയളവിൽ മലയാളികളായ വൈദീകർ ആരും ഡാളസിൽ ഉണ്ടായിരുന്നില്ല. സെമിനാരിയുടെ ചാപ്പൽ ആയ കാന്റർബറി ഹൗസിൽ ആയിരുന്നു ആദ്യത്തെ ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും. മാർത്തോമ്മ സഭയുടെ ആരാധനാക്രമം അനുസരിച്ചാണ് അന്ന് ആരാധന നടത്തിയിരുന്നത്.

എക്യുമെനിക്കൽ ദർശനങ്ങളുടെ സൂര്യതേജസ് ആയിരുന്ന റവ.പി.ഒ നൈനാന്‍റെ നിര്യാണംമൂലം എക്യുമെനിക്കൽ ദർശനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും മാർഗദർശിയായിരുന്ന ഉത്തമ വൈദീക ശ്രേഷ്ഠനെയാണ് നഷ്ടപ്പെട്ടതെന്ന് എക്യുമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക ഡയറക്ടർ ബോർഡ് അനുസ്മരിച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്