• Logo

Allied Publications

Americas
ഡാളസ് സെന്‍റ് ഇഗ്‌നേഷ്യസ് കത്തീഡ്രലിൽ ഏകദിന ധ്യാനം
Share
ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽപ്പെട്ട ഡാളസ് സെന്‍റ് ഇഗ്‌നേഷ്യസ് കത്തീഡ്രലിൽ ഓഗസ്റ്റ് ആറിന് (ശനി) ഏകദിന ധ്യാനം നടത്തുന്നു.

പ്രശസ്ത സംഗീത സംവിധായകൻ, ഗാനരചയിതാവ്, വേൾഡ് പീസ് മിഷ്യൻ ചെയർമാൻ തുടങ്ങി വിവിധ നിലകളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സണ്ണി സ്റ്റീഫൻ നേതൃത്വം നൽകുന്ന ഈ ആത്മീയ സംഗമത്തിന്‍റെ ഉദ്ഘാടനം ഭദ്രാസനാധിപൻ യൽദോ മോർ തീത്തോസ് മെത്രാപോലീത്താ നിർവഹിക്കും.

"നീ‌യും പോയി ഇങ്ങനെ തന്നെ ചെയ്യുവിൻ' വി. ലൂക്കോസ് 1037 എന്നതായിരിക്കും യോഗത്തിലെ മുഖ്യ ചിന്താവിഷയം.

ഇടവകാംഗങ്ങളിൽ ആത്മീയ ഉണർവും പരസ്പര സഹകരണവും പരിപോഷിക്കുക എന്ന ലക്ഷ്യത്തോടെ മാസം തോറും നടത്തിവരുന്ന പ്രാർഥന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‌‌ഈ ധ്യാന യോഗത്തിൽ ഇടവകയിൽനിന്നും ഡാളസ് മേഖലയിലുള്ള മറ്റു ദേവാലയങ്ങളിൽനിന്നുമായി നിരവധി ആളുകൾ പങ്കുചേരും.

കോവിഡ് എന്ന മഹാമാരിയുടെ തീരാ കെടുതിയിൽനിന്നും അല്പമായിട്ടെങ്കിലും മോചിതരാകുവാൻ ലോകസമൂഹം വെന്പൽ കൊള്ളുന്ന ഇന്നത്തെ ഈ കാലഘട്ടത്തിൽ യഥാർഥ ക്രൈസ്തവ സാക്ഷ്യം ഉൾക്കൊണ്ട് നമുക്ക് എന്തു ചെയ്യാൻ സാധിക്കുമെന്ന് തിരുവചനാടിസ്ഥാനത്തിൽ നമ്മെ ഓർമ്മപെടുത്തുവാൻ അവസരമൊരുക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. മാത്യൂസ് ജേക്കബ് അറിയിച്ചു.

റവ. ഡോ. രഞ്ജൻ മാത്യു (സഹ വികാരി), പോൾ ആർ. ഫിലിപ്പോസ് (വൈസ് പ്രസിഡന്‍റ്), യൽദോ മാത്യു (സെക്രട്ടറി), ജോസഫ് ജോർജ് (ട്രഷറർ), കോഓർഡിനേറ്റർമാരായ സോണി ജേക്കബ്, മേഴ്സി അലക്സ്, ചാക്കോ കോര എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി സംഗമത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.