• Logo

Allied Publications

Americas
ഷാജി വര്‍ഗീസിനു മാതൃ ഇടവകയുടെ സ്വീകരണം
Share
മൗണ്ട് ഒലീവ് (ന്യൂജേഴ്‌സി): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്ന് സഭയുടെ ഉന്നതാധികാര സമിതിയായ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷാജി വര്‍ഗീസിന് മൗണ്ട് ഒലീവ് സെന്‍റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്‍കി.

ജൂലൈ 24നു വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. ഷിബു ഡാനിയല്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തെ പ്രതിനിധീകരിച്ചുവരുന്നതും ഓഗസ്റ്റിൽ സ്ഥാനം ഒഴിയുന്നതുമായ ജോര്‍ജ് തുമ്പയിലിന് ആശംസകളും സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷാജി വര്‍ഗീസിനെ അഭിനന്ദിക്കുന്നതോടൊപ്പം രണ്ടുപേരും ഇടവകയുടെ പ്രതിനിധികള്‍ ആണെന്നതും ഇടവകയുടെ വലിയൊരു നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടവക ജോയിന്‍റ് ട്രസ്റ്റി റോഷന്‍ ജോര്‍ജ്, ജോയിന്‍റ് സെക്രട്ടറി ഫിലിപ്പ് ജോസഫ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ഈ സ്ഥാനലബ്‌ധിയോടെ ഷാജി വർഗീസിന് ലഭിക്കുന്നത് ഇരട്ട അംഗീകാരമാണ്. ജൂലൈ എട്ടിനു ഒർലാണ്ടോയിൽ നടന്ന ഫൊക്കാന തെരഞ്ഞെടുപ്പിൽ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടായി വൻ ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിച്ചിരുന്നു. ഫൊക്കാനയുടെ അമരക്കാരിൽ ഒരാളായി മാറിയ ഷാജി വർഗീസ് ഇടവകയുടെഅഭിമാനമായി മാറിയിരിക്കുകയാണെന്നും അനുമോദനയോഗത്തിൽ ഇടവക പ്രതിനിധികൾ പറഞ്ഞു.

ഷാജി വർഗീസിനെക്കൂടാതെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൽ നിന്ന് മറ്റു രണ്ടു പേർ കൂടി തെഞ്ഞെടുക്കപ്പെട്ടിരുന്നു. കാനഡയിൽ നിന്ന് ഫാ. ബ്ലാസൻ വർഗീസ്, ന്യൂയോർക്കിൽ നിന്നുള്ള ബിനു കോപ്പാറ എന്നിവരാണ് 92 അംഗ സഭ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ. ഓഗസ്റ്റ് മൂന്നിനു പുതിയ കമ്മിറ്റി സ്ഥാനമേൽക്കും.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.