• Logo

Allied Publications

Americas
ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന് ജൂലൈ 30 നു സമാരംഭം കുറിക്കും
Share
ഡാളസ് :ഇന്ത്യൻ വംശജരായ യുവാക്കളെയും വിദ്യാർഥികളെയും പ്രഫഷണലുകളെയും സമാന ചിന്താഗതിയുള്ള പ്രമുഖ ഇന്ത്യക്കാരെയും ബന്ധിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ആഗോള ഇന്ത്യൻ വംശജരുടെ ശൃംഖലയായ ഗ്ലോബൽ ഇന്ത്യൻ കൗൺസിലിനു
(GIC Inc) ജൂലൈ 30 നു (ശനി) ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഔദ്യോഗികമായി സമാരംഭം കുറിക്കും.

ലോമമെന്പാടുമുള്ള ഇന്ത്യക്കാരുടെ ആഗോള, ദേശീയ, സംസ്ഥാന, ചാപ്റ്റർ കമ്മിറ്റികളുള്ള ഒരു നോൺപൊളിറ്റിക്കൽ മതേതര സംഘടനയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയുമാണ് ജി ഐസി. നിരവധി ചാപ്റ്ററുകൾ ഇതിനകം രൂപീകരിച്ചിട്ടുണ്ട്, നല്ല നിലയിലുള്ള നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകൾ, ശൃംഖലകൾ ജിഐസിയുമായി അഫിലിയേറ്റ് ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാനവികതയും പൊതുനന്മയും ലക്ഷ്യം വച്ചുകൊണ്ടുള്ളള ഒരു മഹത്തായ ഓർഗനൈസേഷനായും ജിഐസിയെ അഫിലിയേറ്റ് ചെയ്യാനും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സ്വാഗതം ചെയ്യുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്‍റെ സ്ഥാപക അംഗങ്ങൾ ജൂലൈ 30 നു (ശനി) സൂം പ്ലാറ്റ്‌ഫോമിൽ യോഗം ചേരും. ക്ഷണിക്കപ്പെട്ട അതിഥികളെ ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീധർ നമ്പ്യാർ സ്വാഗതം ആശംസിക്കും. ഗ്ലോബൽ പ്രസിഡന്‍റ് പി.സി. മാത്യു അധ്യക്ഷത വഹിക്കും. അറ്റ്ലാന്‍റ ഇന്ത്യൻ കോൺസൽ ജനറൽ സ്വാതി വിജയ് കുൽക്കർണി, ലോഞ്ചിംഗ് ഇവന്‍റ് ഉദ്ഘാടനം ചെയ്യും. മുൻ അംബാസഡർ പ്രദീപ് കപൂർ ജിഐസിയുടെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് മുഖ്യപ്രഭാഷണം നടത്തും.

ഡോ. ദേവി പ്രസാദ് ഷെട്ടി, കോൺഗ്രസ്മാൻ സ്ഥാനാർഥി സന്ദീപ് ശ്രീവാസ്തവ, മുൻ അംബാസഡർ ശ്രീകുമാർ മേനോൻ, കമലേഷ് മേത്ത, ഡോ. അമീർ അൽത്താഫ്, (തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണനും മനുഷ്യസ്‌നേഹിയും), ഡോ.ജിജ മാധവൻ ഹരിസിംഗ് . ഐപിഎസ് (റിട്ട. ഡിജിപി, കർണാടക), ഋഷിരാജ് സിംഗ് ഐപിഎസ് (റിട്ട. ഡിഐജി, കേരളം), ജേക്കബ് പുന്നൂസ് ഐപിഎസ് (റിട്ട. ഡിജിപി, കേരള), ഡോ. ആനി പോൾ (റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ), ഡോ. എസ്.എസ്.ലാൽ (പ്രശസ്ത ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ വിദഗ്ധനും സാമൂഹിക പ്രവർത്തകനും) ഡോ. രാജ്മോഹൻ പിള്ള, (ബിസിനസ്മാൻ, ടി.വി.എം), കെ.ജെ. വറുഗീസ് ഐഎഫ്എസ് , ഡോ. ടി..പി. നാരായണൻകുട്ടി, ഡോ. കുര്യൻ. കെ.തോമസ് (റിട്ട. പ്രിൻസിപ്പൽ, ബിഷപ് മൂർ കോളേജ്, മാവേലിക്കര) തുടങ്ങി നിരവധി പേർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് അനുമോദനങ്ങൾ നേരും.

തുടർന്നു പ്രശസ്ത ഗായിക മറീന സുമേഷ്, പ്രശസ്ത നർത്തകിയും ഇന്ത്യയുടെ സാംസ്കാരിക അംബാസഡറുമായ കലൈമാമണി വസന്ത വൈകുണ്ഠ് (ഓസ്‌ട്രേലിയ) തുടങ്ങിയവരുടെ കലാപരിപാടികൾ അരങ്ങേറും.

ഉദ്ഘാടനപരിപാടികൾ FB, YouTube ലൈവ് (https://youtu.be/EcURqoIja6o) വഴി തത്സമയം സംപ്രേക്ഷണം ചെയ്യും.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്