• Logo

Allied Publications

Americas
മൂന്നു സഹോദരങ്ങളെ വെടിവച്ചു കൊലപ്പെടുത്തി 15കാരൻ ജീവനൊടുക്കി
Share
അലാസ്ക്ക: മൂന്നു സഹോദരങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം 15കാരൻ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. അഞ്ചും എട്ടും 17 ഉം വയസുള്ള കുട്ടികളാണു കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോൾ മാതാപിതാക്കൾ സ്ഥലത്തില്ലായിരുന്നുവെന്നു പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് അപ്പാർട്ട്മെന്‍റിൽ നിന്നു വെടിയൊച്ച കേട്ടതായി സമീപ വാസികൾ പോലീസിനെ അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണു നാലു മൃതദേഹങ്ങളും കണ്ടെത്തിയത്. ഇതേ സമയം അവിടെയുണ്ടായിരുന്ന ഏഴു വയസിനു താഴെയുള്ള മറ്റു മൂന്നു കുട്ടികൾക്കും പരിക്ക് ഉണ്ടായിരുന്നില്ല. ഏഴു മക്കളും മാതാപിതാക്കളുമായിരുന്നു അപ്പാർട്ട്മെന്‍റിൽ താമസിച്ചിരുന്നത്.

വീട്ടിൽ ഉപയോഗിച്ചിരുന്ന തോക്കാണ് 15 വയസുകാരൻ വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ സ്റ്റേറ്റ് മെഡിക്കൽ എക്സാമിനറുടെ ഓഫിസിൽ എത്തിച്ചു. വെടിവയ്ക്കാൻ പ്രേരിപ്പിച്ചതിന്‍റെ കാരണം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ പ്രായം പരിഗണിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.