• Logo

Allied Publications

Americas
ഡാളസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കോടിയേറി
Share
കൊപ്പേൽ : കൊപ്പേൽ സെന്‍റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാ പുണ്യവതിയുടെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം.‍

ജൂലൈ 22 നു അഭിവന്ദ്യ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി, ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ എന്നിവർ ചേർന്ന് കൊടിയേറ്റിതോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.

ദിവസവും വൈകുന്നേരം നാല് മുതൽ ദിവ്യകാരുണ്യആരാധന, ലദീഞ്ഞ്, കുർബാന, നൊവേന. 31 നാണു പ്രധാന തിരുനാൾ. ആഘോഷമായ തിരുനാൾ കുർബാനക്കു അഭി. ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യ കാർമ്മികനാകും.

പ്രധാന പരിപാടികൾ
ജൂലൈ 29 വെള്ളി: വൈകുന്നേരം 4 മുതൽ ദിവ്യകാരുണ്യആരാധന. തുടർന്ന് വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. സോജൻ പുതിയപറമ്പിൽ ). ഇടവകയിലെ കലാകാരന്മാർ അണിനിരക്കുന്ന "ഇടവകോത്സവ്‌ " സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 7 മുതൽ നടക്കും.

ജൂലൈ 30 ശനി: വൈകുന്നേരം 4 മുതൽ ദിവ്യകാരുണ്യആരാധന. തുടർന്ന് വി. കുർബാന, നൊവേന, ലദീഞ്ഞ് (റവ. ഫാ ജെയിംസ് നെടുമാങ്കുഴി). പാരീഷ് യുവജനങ്ങൾ നയിക്കുന്ന "ഗാനമേള" വൈകുന്നേരം 7 നു സെന്‍റ് . അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും.

ജൂലൈ 31 ഞായർ: വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം , പരിശുദ്ധ കുർബാനയുടെ ആശീർവാദം. തുടർന്ന് തിരുനാളിനു പരിസമാപ്തി കുറിച്ച് കൊടിയിറക്കവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും . തിരുനാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്