• Logo

Allied Publications

Middle East & Gulf
സൗഹൃദമാണ് പ്രതിരോധം. ശ്രദ്ധേയമായി പ്രവാസി വെൽഫെയർ സൗഹൃദ സംഗമം
Share
മനാമ: ഭക്ഷണവും വസ്ത്രവും പോലും കൊലക്ക് കാരണമായി തീരുന്ന വർത്തമാന കാലത്ത് സൗഹൃദവും സംവാദവും കൊണ്ടാണ് പ്രതിരോധം തീർക്കേണ്ടത് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം. മുഹമ്മദലി. പ്രവാസി വെൽഫെയർ മനാമ സോൺ മനാമ കെ. സിറ്റിയിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ബഹുസ്വരത നേരിടുന്ന വെല്ലുവിളിക്കെതിരെയുള്ള പ്രതിരോധം സൗഹൃദമാണ്.

വ്യത്യസ്ത ആശയാദർശങ്ങൾ വെച്ച് പുലർത്തുന്നവർക്ക് സ്നേഹസംവാദത്തിൻ്റെ ലോകത്ത് വെച്ച് മാത്രമേ പരസ്പരം സംവദിക്കാൻ കഴിയൂ. അതു കൊണ്ട് സൗഹൃദമാണ് മനുഷ്യബന്ധത്തിലെ ഭൂമിയും ആകാശവും. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സൗഹൃദ നഷ്ടമാണ്. എല്ലാ ബന്ധങ്ങളിലും സൗഹൃദം കൂടിയാലേ ആ ബന്ധം ഊഷ്മളമാവുകയുള്ളൂ. പ്രവാസി ലോകത്തെ സൗഹൃദങ്ങൾ രാജ്യത്ത് മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ വലിയ പങ്ക് വഹിക്കുകയും രാജ്യത്തിന് വൻ തോതിൽ വിദേശ നാണ്യ ശേഖരം നേടിത്തരുകയും ചെയ്യുന്ന പ്രവാസികളുടെ യാത്രാ നിരക്ക് വർദ്ധന വിഷയത്തിൽ ഇടപെടില്ലെന്ന കേന്ദമന്ത്രി വി.കെ.സിങ്ങിന്റെ പ്രസ്താവന പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനയുടെ ഏറ്റവും പുതിയ തെളിവാണ് എന്ന് സൗഹൃദ സംഗമത്തിൽ അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ മനാമ സോണൽ ആക്ടിംഗ് പ്രസിഡണ്ട് അൻസാർ തയ്യിൽ പറഞ്ഞു.

ഗൾഫ് നാടുകളിൽ സ്കൂൾ അവധിയായതിനാൽ പ്രവാസികൾ കുടുംബസമേതം നാട്ടിലേക്ക് യാത്ര ചെയ്യുന്ന ഈ സമയത്ത് ഇപ്പോഴുള്ള നിരക്ക് വർദ്ധന പ്രവാസികൾക്ക് താങ്ങാവുന്നതിലേറെയാണ്. നിരുത്തരവാദപരമായ പ്രസ്താവന പിൻവലിച്ച് വിമാന നിരക്ക് കുറക്കാനാവശ്യമായ സത്വര നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സിറാജ് പള്ളിക്കര കവിതാലാപനം നടത്തിയ സൗഹൃദ സംഗമത്തിൽ പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡൻറ് നൗമൽ റഹ്മാൻ സ്വാഗതവും സജീബ് നന്ദിയും പറഞ്ഞു. വിനോദ് കുമാർ, അൻസാർ കൈതാണ്ടിയിൽ, തംജീദ് P C എന്നിവർ നേതൃത്വം നൽകി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.