• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹം​ഗ​ർ​ഹ​ണ്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ രൂ​പീ​ക​രി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹം​ഗ​ർ ഹ​ണ്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​യ്ക്കു​വെ​ളി​യി​ൽ ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടു. കി​ഡ്നി അ​ച്ച​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന റ​വ. ഫാ. ​ഡേ​വീ​സ് ചി​റ​മേ​ലി​ന്‍റെ പു​തി​യ സം​ര​ഭ​മാ​യ വി​ശ​ക്കു​ന്ന​വ​ന് ഒ​രു നേ​ര​ത്തെ ആ​ഹാ​രം കൊ​ടു​ക്കു​വാ​നാ​യി ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ രൂ​പീ​ക​രി​ച്ച ഒ​രു സം​ര​ഭ​മാ​ണ് ഹം​ഗ​ർ ഹ​ണ്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ഷി​ക്കാ​ഗോ രൂ​പ​താ ബി​ഷ​പ്പ് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ളും സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, സ്കോ​ക്കി വി​ല്ലേ​ജ് ക​ണ്‍​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ അ​നി​ൽ പി​ള്ള എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ​രി​പാ​ടി​യു​ടെ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി ഡോ. ​സി​ബി​ൾ ഫി​ലി​പ്പ്, ഡോ. ​സ്വ​ർ​ണം ചി​റ​മേ​ൽ എ​ന്നി​വ​രാ​യി​രു​ന്നു. തോ​മ​സ് മാ​ത്യു, അ​നി​ൽ ശ്രീ​നി​വാ​സ​ൻ, ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ, മ​നോ​ജ് തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ്പ​റ​ന്പി​ൽ, റോ​സ് വ​ട​ക​ര, ഷൈ​നി ഹ​രി​ദാ​സ് ഏ​വ​ർ​ക്കും കൃ​ത​ജ്ഞ​ത​യ​ർ​പ്പി​ച്ചു.

ഹം​ഗ​ർ ഹ​ണ്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഫ​ണ്ടി​ലേ​ക്കു​ള്ള ആ​ദ്യ സം​ഭാ​വ​ന ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഫാ. ​ഡേ​വീ​സ് ചി​റി​മേ​ലി​ന് കൈ​മാ​റി. അ​ച്ച​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മാ​നി​ച്ചു​കൊ​ണ്ട് ഒ​രു പ്ര​ശം​സാ​ഫ​ല​കം ന​ൽ​കി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഹം​ഗ​ർ ഹ​ണ്ട് ഇ​ൻ​ർ​നാ​ഷ​ണ​ലി​ന്‍റെ ഒ​രു പോ​ർ​ട്ട​ൽ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ൽ ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ളം അ​റി​യി​ച്ചു.



ക്യാ​മ​റ​ക​ളു​ടെ ക​ണ്ണു​ക​ൾ ചി​മ്മാ​നി​ല്ലാ​ത്തൊ​രി​ട​ത്ത് ആ​ശു​പ​ത്രി​യു​ടെ സ​ർ​ജ​റി മു​റി​ക്കു​ള്ളി​ൽ സ്വ​ന്തം ശ​രീ​രം കീ​റി​മു​റി​ച്ച്, സ്വ​ന്തം കി​ഡ്നി ജീ​വി​ത​ത്തി​ൽ മു​ൻ​പ​രി​ച​യം പോ​ലു​മി​ല്ലാ​ത്ത ജാ​തി​മ​ത ഭി​ത്തി​ക​ൾ മ​റി​ച്ചി​ട്ടു​കൊ​ണ്ട് ഒ​രു അ​ന്യ​മ​ത​ക്കാ​ര​ന് ദാ​നം ചെ​യ്ത് ച​രി​ത്ര​ത്തി​ന്‍റെ താ​ളു​ക​ളി​ൽ ത​ങ്ക​ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​സ്ഥാ​ന​മാ​ണ് കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ. ഇ​ന്ന് ആ​യി​ര​ങ്ങ​ൾ അ​ച്ച​ന്‍റെ കാ​ൽ​പാ​ടു​ക​ൾ പി​ന്തു​ട​രു​ക​യും കി​ഡ്നി ദാ​നം മാ​നു​ഷി​ക​വും അ​പ​ക​ട​ര​ഹി​ത​വു​മെ​ന്നും പ​റ​യാ​വു​ന്ന ഒ​രു സ​ൽ​പ്ര​വ​ർ​ത്തി​യാ​ണെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ലോ​കം മു​ഴു​വ​ൻ യാ​ത്ര ചെ​യ്തു​കൊ​ണ്ട് സ്വ​യം തെ​ളി​യി​ക്കു​ക​യാ​ണ്.

കേ​ര​ള​ത്തി​ലു​ള്ള എ​ല്ലാ പ​ട്ട​ണ​ങ്ങ​ളി​ലും ഏ​താ​നും ഹോ​ട്ട​ലു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ട് ഓ​രോ ബോ​ർ​ഡ് സ്ഥാ​പി​ച്ച​ശേ​ഷം അ​വി​ടെ നി​ന്നും വി​ശ​ക്കു​ന്ന​വ​ർ​ക്ക് ഓ​രോ ദി​വ​സ​വും 10 പേ​ർ​ക്കെ​ങ്കി​ലും ബി​രി​യാ​ണി കൊ​ടു​ക്കു​വാ​ൻ ഏ​ർ​പ്പാ​ടു ചെ​യ്യു​ക​യാ​ണ്. അ​തി​ന്‍റെ ചി​ല​വി​നു​ള്ള ഒ​രു ഡോ​ള​ർ ഒ​രു ബി​രി​യാ​ണി എ​ന്ന നി​ര​ക്കി​ൽ സം​ഭാ​വ​ന ന​ൽ​കാ​നു​ള്ള സ്പോ​ണ്‍​സ​ർ​മാ​രെ ക​ണ്ടെ​ത്തി ഈ ​സം​ഘ​ട​ന പ​ണം എ​ല്ലാ ഹോ​ട്ട​ലു​ക​ൾ​ക്കും ന​ൽ​കു. നി​ല​വി​ൽ റോ​ട്ട​റി ക്ല​ബു​ക​ൾ പോ​ലു​ള്ള​വ​ർ വ​ഴി പ​ണം സ​മാ​ഹ​രി​ച്ച് ജ​യി​ലി​ൽ ത​ട​വു​കാ​രെ കൊ​ണ്ട് ഭ​ക്ഷ​ണം പാ​കം ചെ​യ്യി​ക്കാ​നു​ള്ള സം​ര​ഭം വ​ൻ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്നും അ​തേ മാ​തൃ​ത​യി​ൽ ഷി​ക്കാ​ഗോ​യു​ടെ ഹൃ​ദ​യ​ഭൂ​മി​യി​ൽ രൂ​പം കൊ​ണ്ട ഈ ​പ്ര​സ്ഥാ​നം ലോ​ക​ത്തി​ന്‍റെ വി​ശ​പ്പ​ട​ക്കാ​നു​ള്ള ഒ​രു വ​ൻ​മ​ര​മാ​യി വ​ള​ർ​ന്നു പ​ന്ത​ലി​ക്കു​മെ​ന്നും ചി​റേ·​ൽ അ​ച്ച​ൻ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.