• Logo

Allied Publications

Americas
ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി മുൻ ഭർത്താവ് ജീവനൊ‌‌ടുക്കി
Share
ഷിക്കാഗോ: വിവാഹമോചനത്തെക്കുറിച്ച് സോഷ്യൽ മിഡയായിൽ പരസ്യപ്പെടുത്തിയ ഷിക്കാഗോയിലെ പ്രസിദ്ധ ഫോട്ടോഗ്രാഫർ സാനിയ ഖാനെ (29) മുൻ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി.

തിങ്കളാഴ്ച വൈകുന്നേരമാണ് മുൻ ഭർത്താവ് റഹിൽ ‌അഹമ്മദ് (36) ജോർജിയായിൽനിന്നും സാനിയയുടെ അർപ്പാർട്ടുമെന്‍റിലെത്തിയത്. തുടർന്നു ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെടുകയും റഹിൽ സാനിയയ്ക്കുനേരെ നിറയൊഴിക്കുകയുമായിരുന്നു. ഈ സമയം സമീപത്തുള്ള ആരോ ശബ്ദം കേട്ട് പോലീസിനെ വിവരം അറിയിച്ചതിനെതുടർന്നു പോലീസെത്തിയപ്പോൾ അപ്പാർട്ടുമെന്‍റിൽനിന്നും വീണ്ടും വെടിയൊച്ച കേട്ടു. തുടർന്നു പോലീസ് നടത്തിയ പരിശോധനയിൽ റഹിൽ അഹമ്മദിനെ ഗുരുതരമായ പരിക്കുകളോടെ വാതിലിനു സമീപവും സാനിയയെ തലയ്ക്കും കഴുത്തിനും വെടിയേറ്റു മരിച്ച നിലയിൽ ബഡ്റൂമിലും കണ്ടെത്തുകയായിരുന്നു. അഹമ്മദിനെ നോർത്ത് വെസ്റ്റേൺ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വിവാഹ ജീവിതത്തിൽ തനിക്ക് അനുഭവിക്കേ‌ണ്ടിവന്ന ദുരിതങ്ങൾ ടിക്‌ടോക്കിലൂടെ സാനിയ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അഹമ്മദിനെ പ്രകോപിപ്പിക്കാൻ ഇടയാക്കിയതെന്നുവേണം കരുതാൻ.

2021 ജൂണിലാണ് ചാറ്റിനോഗയിൽനിന്നുള്ള പ്രഫഷണൽ ഫോട്ടോ ഗ്രാഫറായ സാനിയ ഷിക്കാഗോയിലേക്ക് താമസം മാറ്റിയത്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്