• Logo

Allied Publications

Americas
യുക്രെയ്ന് ആയുധങ്ങൾ നൽകുന്നതു ത്വരിതപ്പെടുത്തും: പ്രതിരോധ സെക്രട്ടറി
Share
വാഷിംഗ്ടൺ ഡിസി: യുക്രെയ്നിലേക്കുള്ള റഷ്യൻ അധിനിവേശം തുടരുന്നതിനിടെ, റഷ്യൻ സൈന്യത്തെ പ്രതിരോധിക്കുന്നതിനും യുക്രെയ്ൻ സൈന്യത്തിന്‍റെ ആക്രമണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ ആയുധങ്ങൾ യുക്രെയ്നിലേക്ക് അതിവേഗം അയയ്ക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്സ് ഓസ്റ്റിൻ.

യുഎസ് മിലിട്ടറി അസിസ്റ്റൻസിന്‍റെ ഭാഗമായി നാലു റോക്കറ്റ് ലോഞ്ചേഴ്സ് ഉടൻ നൽകും. ഇതിനു മുന്പു 12 റോക്കറ്റ് ലോഞ്ചേഴ്സ് നൽകിയിട്ടുണ്ട്. 200 യുക്രെയ്ൻ സൈനികരെ റോക്ക് ലോഞ്ചിങ്ങിനായി അഭ്യസിപ്പിച്ചിട്ടുണ്ടെന്നും ഓസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുക്രെയ്നിൽ റഷ്യൻ സൈനികർ തുടർച്ചയായി വിവിധ സിറ്റികളിൽ ഷെല്ലാക്രമണം നടത്തുന്നത് നിരപരാധികൾ കൊല്ലപ്പെടുന്നതിനും നൂറുകണക്കിനാളുകൾ അവരുടെ സർവ്വവും ഉപേക്ഷിച്ചു പാലായനം ചെയ്യുന്നതിനും ഇടയാക്കുന്നതായി ഓസ്റ്റിൻ പറഞ്ഞു.

അഞ്ചു മാസത്തോളമായി നീണ്ടു നിൽക്കുന്ന യുദ്ധം ഉടനടി അവസാനിപ്പിക്കുന്നതിനു റഷ്യയാണു തീരുമാനിക്കേണ്ടതെന്നും അതിനു റഷ്യ തയാറാകുന്നില്ലെങ്കിൽ യുക്രെയ്നു കൂടുതൽ മിലിറ്ററി സഹായം ചെയ്യുന്നതിന് യുഎസ് തയാറാകും. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച ശേഷം അമേരിക്ക യുക്രെയ്ന് ഇതുവരെ 6.1 ബില്യൺ ഡോളറിന്‍റെ മിലിട്ടറി സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.