• Logo

Allied Publications

Middle East & Gulf
കേളി ബദിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു
Share
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് ‘ഫാസിസവും ചെറുത്തുനിൽപ്പുകളും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേളിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്‍റെ മുന്നോടിയായാണ് വിവിധ ഏരിയ സമ്മേളനങ്ങൾ നടക്കുന്നത്.

ബദിയ ഏരിയ പരിധിയിൽ നടന്ന സെമിനാർ, റൗദ ഏരിയാ കമ്മിറ്റി അംഗം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തിലും വസ്ത്രത്തിലുമുള്ള ഫാസിസത്തിന്‍റെ കടന്നു കയറ്റങ്ങൾക്ക് ശേഷം വാക്കുകൾക്ക് കൂടി കൂച്ചു വിലങ്ങിടുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി നിൽക്കുന്നു എന്നും ഇന്ന് പാർലമെന്‍റിനകത്തെ നിരോധനം മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മേൽ അടിച്ചേൽപ്പിക്കുന്ന സമയം അതിവിദൂരമല്ലെന്നും ഫാസിസത്തിന്‍റെ ഈ കടന്നു കയറ്റത്തെ ചെറുത്തു തോല്പിക്കാൻ പൊതുജനത്തിനു നേതൃത്വം നൽകേണ്ട പ്രധാന പ്രതിപക്ഷം സ്വന്തം അണികളെയും നേതാക്കന്മാരെയും സംരക്ഷിക്കാൻ പോലും കഴിയാത്ത ദുർബലാവസ്ഥയിലാണെന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കേളി കേന്ദ്ര കമ്മിറ്റി അംഗവും സാംസ്കാരിക സമിതി ചെയർമാനുമായ പ്രദീപ് ആറ്റിങ്ങൽ മോഡറേറ്ററായി. ഏരിയ സാംസ്‌കാരിക സമിതി കൺവീനർ നിസാം പത്തനംതിട്ട പ്രബന്ധം അവതരിപ്പിച്ചു. പ്രഭാകരൻ ചർച്ചക്ക് മറുപടി പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി, ഏരിയാ രക്ഷാധികാരി സമിതി കൺവീനർ മധു ബാലുശേരി, ഏരിയാ സമ്മേളന സംഘാടക സമിതി കൺവീനർ സരസൻ, ഏരിയ ആക്ടിംഗ് പ്രസിഡന്‍റ് ജയഭദ്രൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം സ്വാഗതവും ഏരിയാ രക്ഷാധികാരി സമിതി അംഗം റഫീക്ക് പാലത്ത് നന്ദിയും പറഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.