• Logo

Allied Publications

Middle East & Gulf
വ​ച​ന​ദീ​പ്തി ബൈ​ബി​ൾ പ്ര​യാ​ണ​വും കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ക​ലാ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: എ​സ്എം​സി​എ കു​വൈ​റ്റ് അ​ബാ​സി​യ ഏ​രി​യ ക​ൾ​ച്ച​റ​ൽ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​ശീ​ർ​വ​ദി​ച്ച ബൈ​ബി​ൾ ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട് 2022 ജൂ​ണ്‍ 1 മു​ത​ൽ ആ​രം​ഭി​ച്ച വ​ച​ന​ദീ​പ്തി പ്ര​യാ​ണം ദു​ക്റാ​ന തി​രു​നാ​ൾ ദി​വ​സം സ​മാ​പി​ച്ചു.

എ​സ്എം​സി​എ അ​ബാ​സി​യ ഏ​രി​യ​യി​ലെ വി​വി​ധ കു​ടും​ബ യൂ​ണി​റ്റു​ക​ളി​ലൂ​ടെ ഒ​രു മാ​സ​ക്കാ​ലം വ​ച​ന​ദീ​പ്തി​യു​ടെ ശ​ക്തി​യും ചൈ​ത​ന്യ​വും പ​ക​ർ​ന്നു ന​ൽ​കി​ക്കൊ​ണ്ടാ​ണ് ബൈ​ബി​ൾ പ്ര​യാ​ണം ക​ട​ന്നു പോ​യ​ത്. ഏ​രി​യാ ക​ൾ​ച്ച​റ​ൽ ക​ണ്‍​വീ​ന​ർ, സോ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ കു​ടും​ബ യൂ​ണി​റ്റ് ലീ​ഡേ​ഴ്സ് വാ​ർ​ഡ് പ്ര​തി​നി​നി​ധി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യ കു​ടും​ബ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ പ്ര​യാ​ണ​ത്തി​ലും പ്രാ​ർ​ഥ​ന​ക​ളി​ലും ഭ​ക്തി​പൂ​ർ​വം പ​ങ്കു ചേ​ർ​ന്നു. സ​മാ​പ​ന പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ഫാ.​പ്ര​കാ​ശ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കി.

ബൈ​ബി​ൾ പ്ര​യാ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ബാ​ല​ദീ​പ്തി കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന​ദീ​പ്തി ബൈ​ബി​ൾ ചി​ത്ര​ക​ലാ പ്ര​ദ​ർ​ശ​നം, എ​സ്എം​സി​എ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഹാ​ളി​ൽ വ​ച്ച് ജൂ​ലൈ 13 മു​ത​ൽ ജൂ​ലൈ 18 വ​രെ സം​ഘ​ടി​ക്ക​പ്പെ​ട്ടു. എ​സ്എം​സി​എ കു​വൈ​റ്റ് ബാ​ല​ദീ​പ്തി വൈ​സ് പ്ര​സി​ഡ​ന്‍റ് മി​ല​ൻ രാ​ജേ​ഷ് ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ വ​ച​നാ​ഭി​മു​ഖ്യ​വും ചി​ത്ര​ര​ച​നാ പാ​ട​വും സ​മ്മേ​ളി​ച്ച ചി​ത്ര​ക​ലാ പ്ര​ദ​ർ​ശ​നം വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്നും എ​ത്തി​യ സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. യു​കെ​ജി ക്ലാ​സ്‌​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ്‌​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഓ​പ്പ​ണ്‍ ക്യാ​ൻ​വാ​സും പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രു​ന്നു.

പ​രി​പാ​ടി​ക​ൾ​ക്ക് എ​സ്എം​സി​എ ഏ​രി​യ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബോ​ബി തോ​മ​സ്, ഏ​രി​യ സെ​ക്ര​ട്ട​റി ഡേ​വി​ഡ് ആ​ന്‍റ​ണി, ഏ​രി​യ ട്ര​ഷ​റ​ർ സി​ബി​മോ​ൻ തോ​മ​സ്, ഏ​രി​യാ ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ ഏ​രി​യ ബാ​ല​ദീ​പ്തി കോ​ർ​ഡി​നേ​റ്റ​ർ റി​ൻ​സി തോ​മ​സ് , ഏ​രി​യാ ക​ണ്‍​വീ​ന​ർ മ​നീ​ഷ് മാ​ത്യു, മ​ല​യാ​ള​ഭാ​ഷാ പ​ഠ​ന കേ​ന്ദ്രം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റെ​ജി​മോ​ൻ ഇ​ട​മ​ന, അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.