• Logo

Allied Publications

Americas
ബി​ഷ​പ്പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ന് സ്വീ​ക​ര​ണ​വും സ്ഥി​രീ​ക​ര​ണ ശു​ശ്രൂ​ഷ​യും ജൂ​ലൈ 23ന്
Share
ഹൂ​സ്റ്റ​ണ്‍: ച​ർ​ച്ച് ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ​യു​ടെ (സി​എ​സ്ഐ) മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ്പ് അ​ഭി​വ​ന്ദ്യ ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ന് ഹൂ​സ്റ്റ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു. മ​ഹാ​യി​ട​ക​വി​യി​ലെ ബി​ഷ​പ്പ് ആ​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യി ഹൂ​സ്റ്റ​ണ്‍ സ​ന്ദ​ർ​ശി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ഇ​ട​വ​ക​യി​ൽ സ​മു​ചി​ത​മാ​യ സ്വീ​ക​ര​ണം ന​ൽ​കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജൂ​ലൈ 23 ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ദേ​വാ​ല​യ​ത്തി​ൽ (13630, Almeda Genoa Rd, housotn, Texas 77047)ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ സം​സ​ർ​ഗ ശു​ശ്രൂ​ഷ​യ്ക്ക് അ​ഭി​വ​ന്ദ്യ തി​രു​മേ​നി മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​യ്ക്കും. ഇ​ട​വ​ക​യി​ലെ 28 യു​വ​ജ​ന​ങ്ങ​ളു​ടെ സ്ഥി​രീ​ക​ര​ണ ശു​ശ്രൂ​ഷ​യ്ക്കും (ആ​ദ്യ കു​ർ​ബാ​ന) തി​രു​മേ​നി നേ​തൃ​ത്വം ന​ൽ​കും. ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം അ​ഭി​വ​ന്ദ്യ തി​രു​മേ​നി​ക്ക് പ്ര​ത്യേ​ക സ്വീ​ക​ര​ണ​വും ന​ൽ​കും.

പു​ന്ന​യ്ക്കാ​ട് മ​ല​യി​ൽ കു​ടും​ബാം​ഗ​മാ​യ ബി​ഷ​പ്പ് സാ​ബു ചെ​റി​യാ​നെ 2021 ജ​നു​വ​രി 18ന് ​സി​എ​സ്ഐ മോ​ഡ​റേ​റ്റ​ർ ബി​ഷ​പ്പ് ധ​ർ​മ്മ​രാ​ജ് റ​സാ​ലം മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ 13മ​ത് ബി​ഷ​പ്പാ​യി അ​ഭി​ഷേ​കം ചെ​യ്തു. കോ​ട്ട​യം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ വ​ച്ചാ​യി​രു​ന്നു സ്ഥാ​നാ​ഭി​ഷേ​ക ശു​ശ്രൂ​ഷ. 1988 ഏ​പ്രി​ൽ 20 ന് ​ഡീ​ക്ക​ൻ പ​ട്ട​വും 1989 ജ​നു​വ​രി 20 നു ​പ്ര​സ്ബി​റ്റ​ർ പ​ട്ട​വും ബി​ഷ​പ്പ് എം​സി മാ​ണി​യി​ൽ നി​ന്ന് സ്വീ​ക​രി​ച്ചു. മൂ​ന്ന് ദ​ശ​ക​ങ്ങ​ൾ സ​ഭ​യു​ടെ വി​വി​ധ ചു​മ​ത​ല​ക​ളി​ലും വി​വി​ധ ഇ​ട​വ​ക​ക​ളും ശു​ശ്രൂ​ഷ ചെ​യ്തു.

ഡോ.​ജെ​സി സാ​റ കോ​ശി​യാ​ണ് സ​ഹ​ധ​ർ​മ്മി​ണി.

ബി​ഷ​പ്പി​ന്‍റെ ആ​ദ്യ ഹൂ​സ്റ്റ​ണ്‍ സ​ന്ദ​ർ​ശ​നം അ​നു​ഗ്ര​ഹ​ക​ര​മാ​ക്കി തീ​ർ​ക്കു​ന്ന​തി​ന് വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്ഥി​രീ​ക​ര​ണ ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ശ്രൂ​ഷ​ക​ളി​ൽ സം​ബ​ന്ധി​ക്കു​ന്ന ഏ​വ​ർ​ക്കും സ്നേ​ഹ വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ടെ​ക്സ​സ് റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്തു.
ടെ​ക്സ​സ്: ഇ​സ്രാ​യേ​ൽ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ടെ​ക്സ​സ് പ്ര​തി​നി​ധി​യു​ടെ ഓ​ഫി​സ് ആ​ക്ര​മി​ച്ചു.
ഹ​ഷ് മ​ണി കേസ്​ : ട്രം​പി​നെ ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ തയാറെ​ടു​ത്തു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം.
ന്യൂ​യോ​ർ​ക്ക്: മു​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ ക്രി​മി​ന​ൽ ഹ​ഷ് മ​ണി ട്ര​യ​ലി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ
ആ​റ് ഇ​ന്ത്യ​ൻ​അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ്.
ന്യൂ​യോ​ർ​ക്ക് : കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള മെ​റി​റ്റ് അ​ധി​ഷ്ഠി​ത ബി​രു​ദ​ സ്കൂ​ൾ പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ് നേ​ടി ആ​റ് ഇ​
സെ​ന്‍റ് ബാ​ർ​ണ​ബ​സ് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് റ​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
വാഷിംഗ്ടൺ‌ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ റ​ജ
വെ​സ്റ്റ് ചെ​സ്റ്റ​ര്‍​ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ​ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
വെ​സ്റ്റ് ചെ​സ്റ്റ​ര്‍ : വെ​സ്റ്റ് ചെ​സ്റ്റ​ര്‍ ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി .