• Logo

Allied Publications

Australia & Oceania
ബ്രിസ്ബനിൽ ഓഗസ്റ്റ് 20ന് ഇശൽ സന്ധ്യ 2022
Share
ബ്രിസ്ബൻ : മൺമറഞ്ഞ മലയാളത്തിന്‍റെ പ്രിയ കവി ബിച്ചു തിരുമലയ്ക്കും അഭിനയ സാമ്രാട്ട് നെടുമുടി വേണുവിനും സ്മരണാജ്ഞലിയുമായി ബ്രിസ്ബനിൽ ഇശൽ സന്ധ്യ 2022 .
പാട്ടും നൃത്തവുമായി ഓഗസ്റ്റ് 20ന് ഗ്രീൻ ബാങ്ക് കമ്യൂണിറ്റി ഹാളിൽ റിഥം ഓഫ് ആർട്ട്സ് ആണ് നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നത് .

ബ്രിസ്ബനിലും സമീപ പ്രദേശങ്ങളിലും നിന്നുള്ള അൻപതിൽ പരം കലാകാരന്മാർ ഇശൽ സന്ധ്യയിൽ പങ്കാളികളാകും . പൂർണമായും സൗജന്യമാണ് പരിപാടികളെന്നു ഭാരവാഹികളായ
റോയ് കാഞ്ഞിരത്താനം , മാമ്മൻ ഫിലിപ്പ് എന്നിവർ അറിയിച്ചു .

ചായ ,പഴംപൊരി ,ബോണ്ട തുടങ്ങി നാടൻ പോറോട്ടയും ബീഫ് കറിയും ബിരിയാണിയും വരെ മിതമായ നിരക്കിൽ ലഭിക്കുന്ന തട്ട് കടകളും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട് . ഇവിടെ സൗജന്യ പാർക്കിംഗ് സൗകര്യം ഉണ്ടെന്നും സംഘാടകർ അറിയിച്ചു .

സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 24ന്.
മെല്‍ബണ്‍: സെന്‍റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ രൂപംകൊടുത്തിട്ടുള്ള സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ പ്രഥമ കലാസംഗ
മെൽബണ്‍ സീറോ മലബാർ കൾച്ചറൽ സെന്‍റർ ഫെസ്റ്റ് സെപ്റ്റംബർ 24ന്.
മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ രൂപംകൊടുത്തിട്ടുള്ള സീറോ മലബാർ കൾച്ചറൽ സെന്‍ററിന്‍റെ പ്രഥമ കലാസംഗമവും പൊതുസമ്മ
റവ. ഫാദർ തോമസ് വർഗീസ് കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു.
സിഡ്നി: മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ ചെന്നൈ ഭദ്രാസനത്തിന് കീഴിലുള്ള സിഡ്നി സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ കത്തീഡ്രല്‍ വികാരി റെവ. ഫാ.
പരിശുദ്ധ കാതോലിക്കാബാവയുടെ ശ്ലൈഹീക സന്ദർശന തപാൽ സ്റ്റാമ്പ് മെൽബണിൽ പ്രകാശനം ചെയ്തു.
മെൽബൺ : പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവ തന്‍റെ സ്ഥാനാരോണത്തിനു ശേഷമുള്ള
പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ക്വീൻസ്‌ലാൻഡിലെ ആദ്യ ദേവാലയം ഗോൾഡ്കോസ്റ്റിൽ.
ബ്രിസ്‌ബെയ്ൻ : പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോൾഡ് കോസ്റ്റിലെ ആദ്യ ദേവാലയത്തിലെ വിശുദ്ധ കുർബാന സെപ്റ്റംബർ ഇരുപതാം തീയതി വൈകിട്ട് ആറിനു ഇട