• Logo

Allied Publications

Americas
ഇ​സ്ര​യേ​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​മാ​ന ക​ന്പ​നി​ക​ൾ​ക്കും വ്യോ​മാ​തി​ർ​ത്തി തു​റ​ന്നു കൊ​ടു​ക്കാ​മെ​ന്ന് സൗ​ദി
Share
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഇ​സ്ര​യേ​ലി​ൽ നി​ന്നും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് വ്യോ​മ​മാ​ർ​ഗം സ​ഞ്ച​രി​ക്കു​ന്ന​തി​ന് ആ​കാ​ശാ​തി​ർ​ത്തി തു​റ​ന്നു ന​ൽ​കി​യ​തോ​ടെ ഇ​സ്ര​യേ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​മാ​ന​ക​ന്പ​നി​ക​ൾ​ക്കും സൗ​ദി​യി​ലൂ​ടെ പ​റ​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​താ​യി സൗ​ദി അ​റേ​ബ്യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഈ ​തീ​രു​മാ​നം മി​ഡി​ൽ ഈ​സ്റ്റ് റീ​ജ​ണി​നെ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും ക​രു​ത്തു​റ്റ​തു​മാ​ക്കി തീ​ർ​ക്കു​മെ​ന്നും അ​മേ​രി​ക്ക​ക്കാ​ർ​ക്കും ഇ​സ്ര​യേ​ലി​നും കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വെ​സ്റ്റ് ഹൗ​സ് നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി അ​ഡ്വൈ​സ​ർ ജേ​ക്ക് ബു​ള്ളി​വാ​ൻ പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​സ്ര​യേ​ലും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ൽ യാ​തൊ​രു ന​യ​ത​ന്ത്ര​വും ഇ​ല്ലെ​ന്നും സൗ​ദി ഒ​രി​ക്ക​ലും ഇ​സ്ര​യേ​ലി​നെ ഒ​രു രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും നേ​ര​ത്തേ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

2020ൽ ​യു​എ​സ് മ​ധ്യ​സ്ഥ​ത​യെ തു​ട​ർ​ന്നു യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സും (യു​എ​ഇ) ബ​ഹ്റി​നും ത​മ്മി​ൽ ന​യ​ത​ന്ത്ര​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ച​തോ​ടെ സൗ​ദി​യു​ടെ വ്യോ​മാ​തി​ർ​ത്തി ഈ ​മൂ​ന്നു രാ​ജ്യ​ങ്ങ​ൾ​ക്കും (ഇ​സ്ര​യേ​ൽ ഉ​ൾ​പ്പെ​ടെ) തു​റ​ന്നു ന​ൽ​കി​യി​രു​ന്നു. ഇ​സ്ര​യേ​ലി​ൽ നി​ന്നും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു നേ​രി​ട്ടു പ​റ​ക്കു​ന്ന​തി​ന് അ​വ​സ​രം ല​ഭി​ച്ച ആ​ദ്യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ ഞാ​ൻ അ​തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്ന​താ​യി ബൈ​ഡ​ൻ ഒ​രു മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ഇ​സ്ര​യേ​ലും അ​റ​ബ് വേ​ൾ​ഡു​മാ​യി ബ​ന്ധ​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ൻ ഇ​തു​പ​ക​രി​ക്കു​മെ​ന്ന് ബൈ​ഡ​ൻ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്