• Logo

Allied Publications

Americas
രണ്ടു കുട്ടികളെ കാറില്‍ തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ ജയിലിലടച്ചു
Share
ഹാരിസ്‌കൗണ്ടി (ഹൂസ്റ്റണ്‍): രാത്രി സമയം രണ്ടു കുട്ടികളെ കാറില്‍ തനിച്ചാക്കി തൊട്ടടുത്തുള്ള കടയില്‍പോയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. അവന്തി ലാട്രിസ് ജോണ്‍സന്‍ (32) ആണ് അറസ്റ്റിലായത്.

വെസ്റ്റ് ലേക്ക് ഹൂസ്റ്റണ്‍ പാര്‍ക്ക് വേയിലുള്ള എച്ച്.ഇ.മ്പി പാര്‍ക്കിങ്ങ് ലോട്ടിലായിരുന്നു സംഭവം. കുട്ടികളെ പിന്‍സീറ്റില്‍ ബെല്‍റ്റിട്ട് സുരക്ഷിതമാക്കി, കാര്‍ ഡോര്‍ ലോക്ക് ചെയ്യാതെയാണ് ഇവര്‍ തൊട്ടടുത്തുള്ള കടയിലേക്ക് പോയത്.

സമീപത്തുള്ള ചിലര്‍ പോലീസിനെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തി കുട്ടികള്‍ കാറില്‍ തനിച്ചിരിക്കുന്നത് കണ്ടെത്തുകയും, മാതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മുപ്പതുമിനിട്ട് മാത്രമാണ് കുട്ടികളില്‍ നിന്നും മാറിനിന്നതെന്ന് ഇവര്‍ പറഞ്ഞുവെങ്കിലും പോലീസ് യാതൊരു ദയാദാകഷിണ്യവും കാണിച്ചില്ല.

കുട്ടികളെ അപായപ്പെടുത്തല്‍ വകുപ്പു ചുമത്തി അറസ്റ്റു ചെയ്തു ഇവരെ ഹാരിസ് കൗണ്ടി ജയിലിലടച്ചു. യാതൊരു കാരണവശാലും കാറില്‍ കുട്ടികളെ തനിച്ചു വിടരുതെന്ന കര്‍ശന നിയമം നിലവില്‍ ഉണ്ടെന്ന് ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു.

അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസ് എത്തി കുട്ടികളെ ഏറ്റെടുത്തു. എന്നാല്‍ ഇവരുടെ മുത്തശ്ശിയുടെ അപേക്ഷ പരിഗണിച്ചു പിന്നീട് കുട്ടികളെ ഇവരെ ഏല്‍പിച്ചും കുട്ടികളുടെ ആരോഗ്യപരിപാലനത്തിനും, സുരക്ഷക്കും മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്