ഫിലഡൽഫിയ: അമേരിക്കയിലെ സ്കൂൾ കുട്ടികൾ ഇപ്പോൾ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകൾക്കും, ബന്ധുവീടുകൾ സന്ദർശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളിൽ പങ്കെടുക്കുന്നതിനും, സമ്മർ ക്യാന്പുകളിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുകയാണല്ലോ. കൂട്ടത്തിൽ വിനോദപരിപാടികളിലൂടെയും, ഇഷ്ടഗയിമുകളിലൂടെയും, വിവിധ ക്രാഫ്റ്റ് വർക്കുകളിലൂടെയും അൽപം ബൈബിൾ വിജ്ഞാനവും കൂടിയായാലെന്താ. ഇതാ അതിനുള്ള സുവർണാവസരം.
ഫിലഡൽഫിയ സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂളാണ് പ്രീ കെ മുതൽ അഞ്ചാം ക്ലാസുവരെയുള്ള സ്കൂൾ കുട്ടികൾക്കായി ഓഗസ്റ്റ് 15 മുതൽ 19 വരെ ഒരാഴ്ച്ചനീണ്ടുനിൽക്കുന്ന അവധിക്കാല ബൈബിൾ പഠനപരിശീലനപരിപാടി (വെക്കേഷൻ ബൈബിൾ സ്കൂൾ) നടത്തുന്നത്.
തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് ക്ലാസ് സമയം. ദേവാലയത്തിന്റെ താഴത്തെനിലയിലുള്ള മതബോധനസ്കൂൾ ക്ലാസ്മുറികളും, അനുബന്ധ ഹാളുകളുമാണ് കുട്ടികളുടെ നേരിട്ടുള്ള പഠനപരിശീലനത്തിനുപയോഗിക്കുന്നത്.
MONUMENTAL Celebrating God's Greatness എന്നതാണ് ഈ വർഷത്തെ തീം. ക്ലാസ് റൂം പഠനത്തിനു പുറമെ ബൈബിളിലെ പ്രധാനപ്പെട്ട ആശയങ്ങളും, കഥകളും ആക്ഷൻ സോംഗ്, കഥാകഥനം, സ്കിറ്റ്, പവർ പോയിന്റ്, ആർട്ട്വർന്റ്, ആനിമേഷൻ വീഡിയോ, വിവിധയിനം ഗെയിമുകൾ, പ്രെയിസ് ആന്റ് വർഷിപ്പ് എന്നിവയിലൂടെ കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ രസകരമായി അവതരിപ്പിച്ച് ബൈബിൾ അതർഹിക്കുന്നരീതിയിൽ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുക എന്ന ലക്ഷ്യത്തിലൂടെ ബൈബിൾ സങ്കൽപ്പങ്ങൾക്കëസൃതമായി യുവജനങ്ങളുടെ ഭാവന ചിറകുവിടർത്തുന്ന അനുഭൂതിയായിരിക്കും കുട്ടികൾക്ക് ലഭിക്കുക.
ഗ്രേഡ് ലെവൽ അëസരിച്ച് വിവിധ ഗ്രൂപ്പുകളായിട്ടാണ് പഠനപരിശീലനപരിപാടി ക്രമീകരിച്ചിരിക്കുന്നത്. ടീ ഷർട്ട്, പഠനസഹായകിറ്റ്, ഭക്ഷണപാനീയങ്ങൾ എന്നിവ ഉൾപ്പെടെ അഞ്ചുദിവസത്തെ വിബിഎസ് പ്രോഗ്രാമിൽ കുട്ടിക്ക് 40 ഡോളർ, രണ്ടുകുട്ടികൾക്ക് 75, മൂìപേർക്ക് 100, നാലുപേർക്ക് 120 എന്നീ ക്രമത്തിലാണ് ഫീസ് നിരക്ക്. ജൂലൈ 15 ആണ് ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അവസാനതിയതി. സീറോമലബാർ ദേവാലയ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഫീസ് ഓണ്‍ലൈൻ ആയോ, ചെക്കായോ, പണമായോ ഓഫീസിൽ അടക്കാം.
ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുന്പക്കീൽ, മതബോധനസ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, വൈസ് പ്രിൻസിപ്പാൾ ജോസ് മാളേയ്ക്കൽ, കൈക്കാരന്മാർ, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവരുടെ മേൽനോട്ടത്തിൽ യൂത്ത്ലീഡേഴ്സായ കാതറീൻ സിമെന്തി, ബ്രിയാന കൊച്ചുമുട്ടം, അലിസാ സിജി എന്നിവരാണൂ ഈ വർഷത്തെ വിബിഎസ് പ്രോഗ്രാമിനു നേതൃത്വം നൽകുന്നത്. ഓഗസ്റ്റ് 15 തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്യപ്പെടുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ പ്രോഗ്രാമിനു സഹായിക്കാനായി ഹൈസ്കൂൾ വോളന്റിയേഴ്സിനെ ആവശ്യമുണ്ട്. താൽര്യമുള്ളവർ ദേവാലയ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുക. കുട്ടികളുടെ സുരക്ഷയെ ക തി വോളന്റിയേഴ്സ് ആയി സേവനമëഷ്ടിക്കുന്നവർ വാക്സിൻ സ്വീകരിച്ചവരു, സദാസമയവും മുഖാവരണം ധരിക്കാൻ സന്നദ്ധതയുള്ളവുരുമായിരിക്കണം.
രജിസ്റ്റർ ചെയ്യുന്നതിëള്ള വെബ്സൈറ്റ്: www.syromalabarphila.org/vbs2022/
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ടോം പാറ്റാനിയിൽ (സെക്രട്ടറി) 267 456 7850
|