• Logo

Allied Publications

Americas
ഫോ​മാ തെ​രെ​ഞ്ഞെ​ടു​പ്പ്: പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അ​നു​ഭ സ​ന്പ​ത്തു​മാ​യി സ​ണ്ണി വ​ള്ളി​ക്ക​ളം
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ് സ​ണ്ണി വ​ള്ളി​ക്ക​ളം ഫോ​മ​യു​ടെ 20222024 കാ​ല​ത്തെ ഫോ​മ​യു​ടെ ഭ​ര​ണ നി​ർ​വ​ഹ​ണ സ​മി​തി​യി​ലേ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യാ​ണ്. പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ ഡോ. ​ജേ​ക്ക​ബ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ജ​സ് ജോ​ണ്‍ സെ​ക്ര​ട്ട​റി​യും ബി​ജു തോ​ണി​ക്ക​ട​വി​ൽ ട്ര​ഷ​റ​റാ​യും, ജെ​യ്മോ​ൾ ശ്രീ​ധ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും, ജെ​യിം​സ് ജോ​ർ​ജ് ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യും മ​ത്സ​രി​ക്കു​ന്ന മു​ന്ന​ണി​യി​ലാ​ണ് സ​ണ്ണി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

ഷി​ക്കാ​ഗോ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലും അ​മേ​രി​ക്ക​യി​ലെ ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും, വ​ള​രെ സു​പ​രി​ചി​ത​മാ​യ പേ​രാ​ണ് സ​ണ്ണി വ​ള്ളി​ക്ക​ളം. പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ നി​ല​പാ​ടു​ക​ൾ കൊ​ണ്ടും, സു​താ​ര്യ​ത​കൊ​ണ്ടും, അ​തി​ലു​പ​രി പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ് ശി​ൽ​പ്പി എ​ന്ന നി​ല​യി​ലും വൈ​സ് പ്ര​സി​ഡ​ന്‍റും, പ്ര​സി​ഡ​ന്‍റു​മാ​യി​രി​ക്കെ ഷി​ക്കാ​ഗോ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ​നാ​യ വ്യ​ക്തി​യാ​ണ് സ​ണ്ണി.

ഷി​ക്കോ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യി​രു​ന്ന സ​ണ്ണി വ​ള്ളി​ക്ക​ളം, ബാ​ല​ജ​ന സ​ഖ്യ​ത്തി​ലൂ​ടെ​യും, ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ളേ​ജി​ലെ പ​ഠ​ന​കാ​ല​ത്ത് സ​ർ​വ​ക​ലാ​ശാ​ല രാ​ഷ്ടീ​യ​ത്തി​ലൂ​ടെ​യു​മാ​ണ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ​ത്. ബാ​ല​ജ​ന സ​ഖ്യ​വും, കാ​ന്പ​സ് രാ​ഷ്ടീ​യ​വും ന​ൽ​കി​യ അ​നു​ഭ​വ​ങ്ങ​ളും, പാ​ഠ​ങ്ങ​ളും ഷി​ക്കാ​ഗോ​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ണ്ണി​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി. 2018 ൽ ​ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന ഫോ​മ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ ചെ​യ​ർ​മാ​നാ​യി​രു​ന്ന സ​ണ്ണി​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ളും സം​ഘാ​ട​ക മി​ക​വും ഷി​ക്കാ​ഗോ ക​ണ്‍​വ​ൻ​ഷ​നെ ഫോ​മ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ക്കി. ഫോ​മാ​യു​ടെ ആ​രം​ഭ കാ​ലം മു​ത​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രു​ന്ന സ​ണ്ണി വ​ള്ളി​ക്ക​ളം ദേ​ശീ​യ സ​മി​തി അം​ഗം, മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഒ​രു മി​ക​ച്ച സം​ഘാ​ട​ക​നാ​യ സ​ണ്ണി, കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഫോ​മ​യെ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജ്ജി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. ഫോ​മ​യു​ടെ കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ളെ അ​ർ​ഹ​രാ​യ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ക​യെ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​യി കാ​ണു​ന്നു. അ​മേ​രി​ക്ക​യി​ൽ ജീ​വി​ച്ചു വ​ള​ർ​ന്ന യു​വ​ജ​ന​ത​ക്ക് കേ​ര​ള സം​സ്കാ​രം കാ​ണാ​നും അ​നു​ഭ​വി​ക്കാ​നു​മു​ള്ള സ​മ്മ​ർ ടു ​കേ​ര​ള എ​ന്ന പ​രി​പാ​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന​താ​ണ് ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്ന്. ത​ദ്വാ​രാ മ​ല​യാ​ള​ത്തെ​യും, കേ​ര​ള സം​സ്കാ​ര​ത്തെ​യും, ത​ന​തു ക​ല​ക​ളെ​യും അ​നു​ഭ​വി​ച്ച​റി​യാ​നും, പ​ഠി​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും. കേ​ര​ള​ത്തോ​ടും മ​ല​യാ​ള മ​ണ്ണി​നോ​ടും ത​ല​മു​റ​ക​ളെ ചേ​ർ​ത്ത് നി​ർ​ത്തു​ക എ​ന്ന​ത് ഒ​രു ക​ട​മ​യാ​യി കാ​ണു​ന്നു. പ്ര​വാ​സി​മ​ല​യാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​മ്മ​ർ ഇ​ന്േ‍​റ​ണ്‍​ഷി​പ്പ് ന​ട​പ്പി​ലാ​ക്കു​ക എ​ന്ന​തും ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​തു​വ​ഴി ഇ​ന്ത്യ​യി​ലെ തൊ​ഴി​ൽ സം​സ്കാ​ര​ങ്ങ​ളെ കു​റി​ച്ചു പ​ഠി​ക്കാ​നും, തൊ​ഴി​ലി​ട​ങ്ങ​ളി​ലെ വ്യ​ത്യാ​സ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടാ​നും ഉ​പ​ക​രി​ക്കും.

കൂ​ടാ​തെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് യു​എ​സി​ലെ വി​വി​ധ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ഓ​ഫീ​സു​ക​ളു​മാ​യി ദൃ​ഡ​മാ​യ​ബ​ന്ധം സ്ഥാ​പി​ക്കാ​നും, ദ്വൈ​മാ​സ സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ളും ന​ട​പ്പി​ലാ​ക്കാ​നും ക​ഴി​യ​ണം. കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നി​ര​ന്ത​ര സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​തി​നും, പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും മേ​ഖ​ലാ​ത​ല ക​മ്മി​റ്റി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യ​ങ്ങ​ളി​ൽ പെ​ടു​ന്നു. കേ​ര​ള രാ​ഷ്ട്രീ​യ രം​ഗ​ത്തെ നേ​താ​ക്ക​ളു​മാ​യും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​മൊ​ക്കെ അ​ടു​ത്ത ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന സ​ണ്ണി വ​ള്ളി​ക്ക​ളം ഫോ​മ​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന​തി​ന് സം​ശ​യ​മി​ല്ല.

ഫോ​മ​യു​ടെ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ഗ​ൽ​ഭ്യ​വും ക​ഴി​വും തെ​ളി​യി​ച്ച സ​ണ്ണി വ​ള്ളി​ക്ക​ള​വും അ​ദ്ദേ​ഹം പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന മു​ന്ന​ണി​യി​ലെ സ്ഥാ​നാ​ർ​ത്ഥി​ക​ളും വി​ജ​യി​ക്കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കാം.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്