• Logo

Allied Publications

Europe
മെ​യ്ഡ്സ്റ്റ​ണി​ൽ ക്രി​ക്ക​റ്റ് വ​സ​ന്തം വി​രി​ഞ്ഞു
Share
ല​ണ്ട​ൻ: മെ​യ്ഡ്സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ALL UK 20 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ജൂ​ലൈ 2 ശ​നി​യാ​ഴ്ച മെ​യ്ഡ്സ്റ്റ​ണി​ൽ ന​ട​ത്ത​പ്പെ​ട്ടു. പാ​ർ​ക്ക് ഗ്രാ​മ​ർ സ്കൂ​ൾ, സെ​ന്‍റ് ആ​ഗ്സ​റ്റി​ൻ അ​ക്കാ​ഡ​മി മൈ​ത​നാ​ങ്ങ​ളി​ലാ​യി ഒ​രേ​സ​മ​യം ആ​ദ്യ​പാ​ദ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

മു​ൻ വ​ർ​ഷ​ത്തെ വ​ൻ വി​ജ​യ​ത്തി​നു​ശേ​ഷം ആ​വേ​ശോ​ജ്വ​ല​മാ​യ ര​ണ്ടാം അ​ദ്ധ്യാ​യ​ത്തി​ന് അ​ര​ങ്ങൊ​രു​ക്കു​ന്ന​തി​ൽ സം​ഘാ​ട​ക​രാ​യ എം​എം​എ മി​ക​വു തെ​ളി​യി​ച്ചു 8 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ര​ണ്ടാം പ​തി​പ്പി​ൽ മു​ൻ നി​ശ്ച​യ​പ്ര​കാ​രം രാ​വി​ലെ 8.30ന് ​ത​ന്നെ ആ​ദ്യ പ​ന്തെ​റി​ഞ്ഞു കൊ​ണ്ടു ക്രി​ക്ക​റ്റ് പൊ​ടി​പൂ​ര​ത്തി​നു തു​ട​ക്ക​മാ​യി. മ​ധ്യ​വേ​ന​ലി​ൽ ജ്വ​ലി​ച്ചു​യ​ർ​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ലെ ഉൗ​ഷ്മാ​വി​നു​മ​പ്പു​റം അ​ന​ർ​ഗ​ള​മാ​യി പെ​യ്തി​റ​ങ്ങി​യ തോ​രാ ര​ണ്‍​മ​ഴ​യി​ൽ കാ​ണി​ക​ളു​ടെ മ​ന​സു കു​ളി​ർ​ന്നു.

ആ​ദ്യ​പാ​ദ മ​ത്സ​ര​ങ്ങ​ളി​ലെ ഒ​ന്നാം പൂ​ളി​ൽ ട​ണ്‍​ബ്രി​ഡ്വെ​യി​ൽ​സ് സ​ഹൃ​ദ​യ റോ​യ​ൽ​സ്, മെ​യ്ഡ്സ്റ്റ​ണ്‍ സൂ​പ്പ​ർ കിം​ഗ്സ് റെ​ഡ്ഹി​ൽ വാ​രി​യേ​ഴ്സ് എ​ന്നി​വ​ർ മാ​റ്റു​ര​ച്ച​പ്പോ​ൾ ര​ണ്ടാം​പൂ​ളി​ൽ ഹേ​സ്റ്റിം​ഗ്സ് റോ​യ​ൽ​സ്, കെ​ന്‍റ് യു​ണെ​റ്റ​ഡ്, ടീം 28, ​കോം​ബെ​ൻ​സ് XI എ​ന്നി​വ​ർ ക​ള​ത്തി​ലി​റ​ങ്ങി.

ഒ​ന്നി​നൊ​ന്നു മി​ക​ച്ചു നി​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ക്ക​റ്റ് കൊ​യ്ത്തി​ലും ര​ണ്‍​വേ​ട്ട​യി​ലും അ​നി​ത​ര​മാ​യ ഫീ​ൽ​ഡിം​ഗി​ലും പാ​ട​വം തെ​ളി​യി​ച്ച മ​ല​യാ​ള​ത്തി​ന്‍റ​എ വീ​ര​പു​ത്ര·ാ​ർ മെ​യ്ഡ്സ്റ്റ​ണി​ലെ മ​ണ്ണി​ൽ ക്രി​ക്ക​റ്റ് വ​സ​ന്തം വി​രി​യി​ച്ചു പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി.

ആ​ദ്യ​പാ​ദ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​യ കോം​ബെ​ൻ​സ് XI 20 സ​ഹൃ​ദ​യ റോ​യ​ൽ​സും ത​മ്മി​ൽ ഒ​ന്നാം സെ​മി​ഫൈ​ന​ലും റെ​ഡ്ഹി​ൽ വാ​രി​യേ​ഴ്സും കെ​ന്‍റ് യു​ണൈ​റ്റ​ഡും ത​മ്മി​ൽ ര​ണ്ടാം സെ​മി​ഫൈ​ന​ലും ന​ട​ന്നു. ഭാ​ഗ​ധേ​യ​ങ്ങ​ൾ മാ​റി​മ​രി​ഞ്ഞ നാ​ട​കീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ൽ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ ആ​കാം​ഷ​യും ആ​വേ​ശ​വും വാ​നോ​ള​മു​യ​ർ​ത്തി​യ ഈ ​മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കോം​ബെ​ൻ​സ് ത​ക ന്‍റെ​യും കെ​ന്‍റ് യു​ണെ​റ്റ​ഡി​ന്‍റെ​യും ചു​ണ​ക്കു​ട്ടന്മാർ ക്രി​ക്ക​റ്റ് പി​റ​ന്നു​വീ​ണ ഈ ​മ​ണ്ണി​ലെ ക്രീ​സി​ൽ പു​ത്ത​ൻ വീ​ര​ഗാ​ഥ​ക​ൾ ര​ചി​ച്ചു.

മെ​ല്ലെ കെ​ട്ടി​പ്പ​ണി​തു​യ​ർ​ത്തി​യ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ കെ​ന്‍റ് യു​ണെ​റ്റ​ഡ് 126 ര​ണ്‍​സെ​ന്ന മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്തി. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കോം​ബെ​ൻ​സ് XI ത്വ​രി​ത​ഗ​തി​യി​ൽ ര​ണ്ട വാ​രി​ക്കൂ​ട്ടി മു​ന്നേ​റി​യെ​ങ്കി​ലും മി​ക​ച്ച വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി കൊ​ണ്ട് കെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ബൗ​ള​ർ​മാ​ർ മാ​സ്മ​രി​ക​മാ​യ തി​രി​ച്ചു വ​ര​വു ന​ട​ത്തി.

ഇ​രു ടീ​മു​ക​ളും ഇ​ഞ്ചോ​ടി​ഞ്ചു പൊ​രു​തി മു​ന്നേ​റി​യ മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ കൂ​ടു​ത​ൽ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി പി​ടി മു​റു​കി​യ കെ​ന്‍റ് യു​ണൈ​റ്റ​ഡ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കി​രീ​ട​മെ​ന്ന ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ കോം​ബെ​ൻ​സ്XI നെ ​പി​ടി​ച്ചു​കെ​ട്ടി​യെ​ന്നു മാ​ത്ര​മ​ല്ല ആ​ദ്യ​മാ​യി MMA AU UK T20 ​ട്രോ​ഫി​യി​ൽ മു​ത്ത​മി​ടു​ക​യും ചെ​യ്തു.

അ​നു​ഭ​വ​സ​ന്പ​ത്തും സം​ഘാ​ട​ന​മി​ക​വും കൈ​മു​ത​ലാ​ക്കി​യ MMA യ്ക്കൊ​പ്പം പി​ന്തു​ണ​യു​മാ​യെ​ത്തി​യ പ്ര​ഗ​ൽ​ഭ​രാ​യ സ്പോ​ണ്‍​സ​ർ​മാ​രും ടൂ​ർ​ണ​മെ​ന്‍റി​ലെ ശ്ര​ദ്ധാ കേ​ന്ദ്ര​ങ്ങ​ളാ​യി. Q Leaf care, Nexus Health, Madras Take Away, Allied Mortagage Services, Paul john solicitors, Law and LAw Yers Solicitors, Global study Link, We Guard Health Care, Cygnet Personnel Aegis Health, IMA& Photography Jubilee Trainings എ​ന്നീ പ്ര​സ്ഥാ​ന​ങ്ങ​ൾ അ​ങ്ങ​നെ ടൂ​ർ​ണ​മെ​ന്‍റി​നു ക​രു​ത്തേ​കി. മ​ത്സ​ര​ശേ​ഷം ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ബൗ​ള​റാ​യ കോം​ബെ​ൻ​സി​ന്‍റെ അ​മ​ൽ ഫൈ​ന​ൽ മാ​ൻ​ഓ​ഫ് ദ ​മാ​ച്ച് കെ​ന്‍റ് യു​ണൈ​റ്റ​ഡ് താ​രം ജി​ബി​ൻ എ​ന്നി​വ​ർ​ക്കും നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ ടീം ​സ​ഹൃ​ദ​യ റോ​യ​ൽ​സ് മൂ​ന്നാം​സ്ഥാ​നാ​ക്കാ​രാ​യ റെ​ഡ്ഹി​ൽ വാ​രി​യേ​ഴ്സ് ര​ണ്ടാം​സ്ഥാ​നം നേ​ടി​യ കോം​ബെ​ൻ​സ് XI എ​ന്നി​വ​ർ​ക്കും ട്രോ​ഫി​ക​ളും ഫ​ല​ക​ങ്ങ​ളും ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ച്ചു. അ​തി​നു​ശേ​ഷം ക​റു​ത്ത കു​തി​ര​ക​ളാ​യി എ​ത്തി ചാ​ന്പ്യന്മാരാ​യി മാ​റി​യ കെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ക്യാ​പ്റ്റ​ൻ റോ​ബി​നും സ​ഹ​ക​ളി​ക്കാ​രും ട്രോ​ഫി​യും E750 ​ക്യാ​ഷ് അ​വാ​ർ​ഡും ഏ​റ്റു​വാ​ങ്ങി.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.