• Logo

Allied Publications

Europe
ആ​ഷ്ഫോ​ർ​ഡ് സെ​ന്‍റ് അ​ത്ത​നാ​സി​യോ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധന്മാരു​ടെ ഓ​ർ​മ പെ​രു​ന്നാ​ളും ഇ​ട​വ​ക വാ​ർ​ഷി​ക​വും
Share
ആ​ഷ്ഫോ​ർ​ഡ്: കെ​ന്‍റി​ലെ ആ​ഷ്ഫോ​ർ​ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ് അ​ത്താ​നാ​സി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ വാ​ർ​ഷി​ക പെ​രു​ന്നാ​ളും വി​ശു​ദ്ധ പ​ത്രോ​സ്, പൗ​ലോ​സ് ശ്ലീ​ഹ·ാ​രു​ടെ​യും പ​രി​ശു​ദ്ധ തോ​മാ ശ്ലീ​ഹാ​യു​ടെ​യും, മോ​ർ കു​ര്യാ​ക്കോ​സ് സ​ഹ​ദാ​യു​ടെ​യും ഓ​ർ​മ പെ​രു​ന്നാ​ളും ഭ​ക്തി നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ജൂ​ലൈ 16,17 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടും.

യു​കെ ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ മാ​ത്യൂ​സ് മോ​ർ അ​ന്തി​മോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ജൂ​ലൈ 16 നു ​വൈ​കി​ട്ട് 6.30 നു ​സ​ന്ധ്യ​പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ, മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം സ​ണ്‍​ഡേ സ്കൂ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത വാ​ർ​ഷി​ക ആ​ഘോ​ഷ​വും അ​തി​നോ​ടാ​നു​ബ​ന്ധി​ച്ചു​ള്ള ക​ലാ പ​രി​പാ​ടി​ക​ളും തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍​സ​ൻ പീ​റ്റ​ർ ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​മേ​നി​ക്കു​ള്ള വി​പു​ല​മാ​യ സ്വീ​ക​ര​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മു​ഖ്യ പെ​രു​ന്നാ​ൾ ദി​ന​മാ​യ ജൂ​ലൈ 17നു ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​ഭി​വ​ന്ദ്യ മെ​ത്രാ​പോ​ലീ​ത്ത മാ​ത്യൂ​സ് മോ​ർ അ​ന്തി​മോ​സ് തി​രു​മേ​നി അ​ർ​പ്പി​ക്കു​ന്ന​താ​യി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും, ലേ​ല​വും, നേ​ർ​ച്ച സ​ദ്യ​യും ന​ട​ത്ത​പ്പെ​ടു​ന്ന​ത്തോ​ട് കൂ​ടി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​രി​സ​മാ​പ്തി കു​റി​ക്കും.

പ​രി​ശു​ദ്ധ അ​ന്ത്യോ​ക്യാ പാ​ത്രി​യാ​ർ​ക്കീ​സ് മോ​റാ​ൻ മോ​ർ ഇ​ഗ്നാ​തി​യോ​സ് അ​ഫ്രേം ദ്വി​തി​യ​ൻ ബാ​വ​യു​ടെ​യും, യു​കെ ഭ​ദ്ര​സ​ന കൗ​ണ്‍​സി​ൽ​ന്‍റെ​യും ഇ​ട​വ​ക മെ​ത്രാ​പോ​ലീ​ത്ത മാ​ത്യൂ​സ് മോ​ർ അ​ന്തി​മോ​സ് തി​രു​മേ​നി​യു​ടെ​യും ആ​ശി​ർ​വാ​ദ​ത്തോ​ട് കൂ​ടി ക​ഴി​ഞ്ഞ ജൂ​ലൈ മാ​സം ആ​രം​ഭി​ച്ച ആ​ഷ്ഫോ​ർ​ഡ് ഇ​ട​വ​ക ഇ​ന്ന് ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ 50 ഓ​ളം കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വ​ള​ർ​ന്നു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. എ​ല്ലാ മാ​സ​വും മൂ​ന്നാ​മ​ത്തെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ സെ​ന്‍റ് മേ​രി ദ ​വി​ർ​ജി​ൻ ച​ർ​ച്ച് വി​ല​സ്ബോ​റോ പ​ള്ളി​യി​ൽ വ​ച്ചു വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ത്തി വ​രു​ന്നു.

ഈ ​ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​യി​ൽ പ​ങ്കു വ​ഹി​ച്ച ഏ​വ​രോ​ടും ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍​സ​ൻ പീ​റ്റ​ർ ഈ ​അ​വ​സ​ര​ത്തി​ൽ ന​ന്ദി അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​ഘോ​ഷ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​പെ​രു​ന്നാ​ളി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന​താ​യി ഇ​ട​വ​ക ട്ര​സ്റ്റി മ​നോ​ജ് ജോ​ണ്‍​സ​ൻ, സെ​ക്ര​ട്ട​റി സാം ​മാ​ത്യു, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​യ് ഉ​ല​ഹ​ന്നാ​ൻ, ജോ​സ് ചാ​ക്കോ, പൗ​ലോ​സ് മ​ത്താ​യി, തു​ഷാ​ർ ബേ​ബി, രെ​ഞ്ചു വ​ർ​ഗീ​സ്, ലി​ജു ഏ​ലി​യാ​സ്, ഷി​ബു ചാ​ക്കോ എ​ന്നി​വ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.