• Logo

Allied Publications

Americas
പ്രവാസികൾ ഇല്ലെങ്കിൽ കേരളമില്ല : ഡോ.ജോൺ ബ്രിട്ടാസ് എംപി
Share
ഒർലാണ്ടോ : പ്രവാസികൾ ഇല്ലെങ്കിൽ കേരളമില്ലന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി . ഫൊക്കാനയുടെ പത്തൊൻപതാമത് കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം രാഷ്ട്രീയമായി പോലും നിലനിൽക്കുന്നതിന്‍റെ കാരണം പ്രവാസികളാണ്. അമ്യത്വാ സെൻ പറഞ്ഞതു പോലെ " ലോകത്തിന്‍റെ നെറുകയിൽ സ്ഥാനം പിടിക്കുന്ന ഒരു കൊച്ചു ഭൂമി അതാണ് കേരളം '. സമ്പന്ന രാഷ്ട്രങ്ങളെക്കാൾ വരുമാനം വളരെ കുറവാണെങ്കിൽ പോലും സാമൂഹ്യ സൂചനങ്ങളുടെ കാര്യത്തിൽ ലോകത്തിന്‍റെ നെറുകയിൽ തന്നെയാണ് കേരളം.

കേരളത്തിന്‍റെ സോഷ്യൽ ക്യാപ്പിറ്റൽ മാനുഷിക ബന്ധങ്ങളാണ്. ഓരോ പ്രതിസന്ധി ഘട്ടത്തിലും തുണയായി വരുന്നത് സാമൂഹ്യ മൂലധനമാണ്. ഇതിന്റെ ഘടകം എന്നത് പ്രവാസികൾ പ്രദാനം ചെയ്യുന്ന പ്രത്യേക സംസ്കാരമാണ്. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം ഇപ്പോൾ കേരളത്തിലുണ്ട്. അദ്ദേഹം സൂചിപ്പിച്ചു. അവിടെയാണ് നാല് പതിറ്റാണ്ടു പിന്നിടുന്ന ഫൊക്കാനയുടെ പ്രസക്തിയും. അതുകൊണ്ടു തന്നെ ഓരോ കേരളീയരുടെ മനസ്സിലും ഫൊക്കാന എന്ന സംഘടനെ പറ്റിയും അവർ നടത്തുന്ന ചാരിറ്റി പ്രവത്തനങ്ങളെ പറ്റിയും ബോധവാന്മാരാണ്.

കേരളാ കോൺഗ്രസ് (എം )ചെയർമാൻ ജോസ് കെ. മാണി എംപിയാണ് ഭദ്രദീപം കൊളുത്തിക്കൊണ്ട് കൺവെൻഷൻ ഉദഘാടനം ചെയ്‌തത്‌.

ലോകത്തെ നയിക്കുന്നത് ഇന്ത്യൻ പ്രതിഭകളെന്ന് ജോസ് കെ മാണി എം.പി. അഭിപ്രായപ്പെട്ടു. ഗൂഗിൾ സി. ഇ ഒ മുതൽ ലോകത്തെ പരമോന്നതമായ പല ഇടങ്ങളിലും ഇന്ത്യൻ പ്രതിഭകളുടെ സാന്നിദ്ധ്യം കാണാം. അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് മുതൽ ഈ ലിസ്റ്റ് നീണ്ടു പോകുന്നതിൽ നമുക്ക് അഭിമാനിക്കാം. ഇനിയുള്ള കാലം ഈ ലോകം നയിക്കുന്നത് നമ്മൾ ഇന്ത്യക്കാർ ആയിരിക്കും.

2018 ൽ ഏറ്റവും കൂടുതൽ പ്രവാസി പണം എത്തിയത് ഇന്ത്യയിലേക്കാണ്. അതിൽ 19% കേരളത്തിലേക്കും. ജി.ഡി.പി യുടെ 35% എന്ന് ചുരുക്കം. ചുരുക്കത്തിൽ അമേരിക്കൻ ഇന്ത്യക്കാർ എന്ന നിലയിൽ, മലയാളികൾ എന്ന നിലയിൽ അഭിമാനിക്കാവുന്ന നിലയിൽ നമ്മൾ വളരുന്നു.

കൺവെൻഷൻ നഗരിയായ മാറിയമ്മ പിള്ള നഗരിയെ കോരിത്തരിപ്പിച്ചുകൊണ്ടുള്ള വാദ്യമേളങ്ങളും , പുലികളിയും , മലയാളി മങ്കമാരുടെ തലപ്പൊലിയുടെ അകമ്പടിയോടെ കേരള തനിമയാർന്ന ഘോഷയാത്രയായിട്ടാണ് മുഖ്യാതിഥികളെ പ്രധാന വേദിയിലേക്ക് ആനയിച്ചപ്പോൾ ഫൊക്കാന യുടെ ചരിത്രത്തിലേക്ക് പത്തുഒൻപതാമത്‌ കൺവെൻഷനും സ്ഥാനം പിടിക്കുകയായിരുന്നു.



ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത മന്ത്രികനും മോട്ടിവേഷനൽ സ്പീക്കറും ചാരിറ്റി പ്രവർത്തകനുമായ പ്രഫ. മജീഷ്യൻ ഗോപിനാഥ് മുതുകാട്, ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, കിഡ്‌നി ഫൌണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ, മുൻ എംഎൽ എ മാരായ വർക്കല കഹാർ, വി.പി. സചീന്ദ്രൻ, ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ സെക്രട്ടറി സജിമോൻ ആന്റണി , ട്രഷറർ സണ്ണി മറ്റമന, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡൻറ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, ജോജി തോമസ്, ബിജു ജോൺ, വനിതാ ഫോറം ചെയർപേഴ്‌സൺ ഡോ.കലാ ഷഹി, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി സജി പോത്തൻ ,ഡോ. മാമ്മൻ സി. ജേക്കബ് മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ , ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ് ചാക്കോ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

ഫൊക്കാനയുടെ രണ്ടു വർഷത്തെ പ്രവർത്തന മികവ് കൺവെൻഷൻന്‍റെ ഉദ്ഘടന ചടങ്ങിൽ നിഴലിച്ചു നിന്നു. കുറ്റമറ്റ രീതിയിൽ ആണ് ഓരോ പ്രവർത്തനവും മുന്നോട്ട് പോകുന്നത്. .പ്രസിഡന്റ് ജോർജി വർഗീസും സെക്രട്ടറി സജിമോൻ ആന്റണിയും ഓടിനടന്ന് ഓരോ പ്രവർത്തനവും ഏകോപിപ്പിക്കുന്നത് കാണാമായിരുന്നു . കേരള നിയമസഭാ കൂടുന്നതിനാൽ മുഖ്യ മന്ത്രി അടക്കം പല മന്ത്രിമാർക്കും എം എൽ എ മാർക്കും കൺവെൻഷനിൽ എത്തിച്ചേരാൻ സാധിച്ചില്ല.

മുന്ന് ദിവസങ്ങളായി നടക്കുന്ന കൺവെൻഷനിൽ ധാരാളം പ്രശസ്‌ത വ്യക്തികൾ പങ്കെടുത്തു സംസാരിക്കുന്നുണ്ട് .

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്