• Logo

Allied Publications

Europe
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ് നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ തി​രു​നാ​ൾ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് പ​ര്യ​സ​മാ​പ്തി
Share
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ഏ​റ്റ​വും വ​ലി​യ മി​ഷ​നു​ക​ളി​ലൊ​ന്നാ​യ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ ജൂ​ണ്‍ 26 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് മി​ഷ​ൻ വി​കാ​രി ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ അ​ച്ച​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റി​യ​തോ​ടു കൂ​ടി ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ജൂ​ലൈ മൂ​ന്നി​ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ്ര​ധാ​ന തി​രു​നാ​ൾ തു​ട​ങ്ങു​ക​യും വൈ​കി​ട്ട് 10ന് ​ഈ വ​ർ​ഷ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് പ​ര്യ​സ​മാ​പ്തി കു​റി​ക്കു​ക​യും ചെ​യ്തു.

ജൂ​ലൈ 3 ഞാ​യ​റാ​ഴ്ച ദു​ക്റാ​ന തി​രു​നാ​ൾ ദി​വ​സം നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും പ്ര​ധാ​ന തി​രു​നാ​ൾ വി​ശ്വാ​സി​ക​ളു​ടെ വ​ൻ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്ത​പ്പെ​ട്ടു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഫാ. ​ജോ​സ​ഫ് മൂ​ലേ​ച്ചേ​രി വി​സി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മി​ഷ​ൻ വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ അ​ച്ച​ന്‍റെ കൂ​ട്ടാ​യ്മ​യി​ൽ ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും നൊ​വേ​ന​യും ല​ദീ​ഞ്ഞും ന​ട​ത്തു​ക​യും ഫാ. ​ജോ​സ​ഫ് മൂ​ലേ​ച്ചേ​രി വി​സി വ​ള​രെ അ​ർ​ഥ​പൂ​ർ​ണ​മാ​യ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ആ​യി​ര​ത്തി​ൽ പ​രം വി​ശ്വാ​സി​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടു​കൂ​ടി ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ത്ത​പ്പെ​ട്ടു. തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ട് വി​ശ്വാ​സി​ക​ളും ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ചെ​ണ്ട​മേ​ള​ങ്ങ​ളും ഗാ​നാ​ലാ​പ​ന​ങ്ങ​ളും തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ന് മാ​റ്റു കൂ​ട്ടി.

പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം നേ​ർ​ച്ച​യും പാ​ച്ചോ​ർ വി​ത​ര​ണ​വും ന​ട​ത്തി. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ക​ഴു​ന്ന് എ​ഴു​ന്നെ​ള്ളി​ക്കു​ന്ന​തി​ന് സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ണ്‍​ഡേ സ്കൂ​ളി​ന്േ‍​റ​യും ഫാ​മി​ലി യൂ​ണി​റ്റി​ന്‍റെ​യും അ​തി​മ​നോ​ഹ​ര​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ള​ക്കം കൂ​ട്ടി.

മി​ഷ​ന്‍റെ വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളാ​യ സി​എം​എ​ൽ വി​മ​ണ്‍​സ് ഫോ​റം, എ​സ്എം​വൈ​എം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​യി​നം സ്നാ​ക് കൗ​ണ്ട​റു​ക​ൾ തി​രു​നാ​ൾ ആ​ഘോ​ഷം കൂ​ട​ത​ൽ ആ​സ്വാ​ദ​ക​ര​മാ​ക്കി. വൈ​കി​ട്ട് എ​ട്ടോ​ടെ സ്വാ​ദി​ഷ്ട​മാ​യ സ്നേ​ഹ​വി​രു​ന്ന് വി​ത​ര​ണം വി​ശ്വാ​സി​ക​ൾ ആ​സ്വ​ദി​ക്കു​ക​യും ചെ​യ്തു.

മി​ഷ​ൻ വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​ന്പി​ൽ ന​ട​ത്തി​യ ന​ന്ദി പ്ര​കാ​ശ​ന​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും പ്ര​സു​ദേ​ന്തി​മാ​ർ​ക്കും യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കും കൈ​ക്കാ​ര·ാ​ർ​ക്കും അ​ൾ​ത്താ​ര​ശു​ശ്രൂ​ഷ​ക​ൾ​ക്കും അ​തി​മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച സ്റ്റോ​ക്ക് ക്വ​യ​ർ സം​ഘ​ത്തി​നും സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു ഭ​ക്ത​സം​ഘ​ട​ന​ക​ൾ​ക്കും സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും പ്ര​ത്യേ​കം ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.

കൂ​ടാ​തെ തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് മ​നോ​ഹ​ര​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ തി​രു​നാ​ൾ ക​ണ്‍​വീ​ന​റും കൈ​ക്കാ​ര​നു​മാ​യ സി​ബി പൊ​ടി​പാ​റ, ജോ​ണ്‍​സ​ണ്‍ തെ​ങ്ങും​പ​ള്ളി​യി​ൽ, ജോ​ഷി തോ​മ​സ്, ഡേ​വി​സ് പാ​പ്പു എ​ന്നി​വ​ർ​ക്കും പോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ സു​ധീ​ഷ് എ​ബ്ര​ഹാം, ഫു​ഡ് ക​മ്യൂ​ണി​റ്റി ക​ണ്‍​വീ​ന​ർ ബെ​ന്നി പാ​ലാ​ട്ടി ആ​ൻ​ഡ് ടീം, ​അ​ല​ങ്കാ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ജോ​സ് വ​ർ​ഗീ​സ് ആ​ൻ​ഡ് ടീം, ​അ​ൾ​ത്താ​ര അ​ല​ങ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സി​നി വി​ൻ​സെ​ന്‍റ് ആ​ൻ​ഡ് ടീം ​എ​ന്നി​വ​ർ​ക്കും ജോ​ർ​ജ് അ​ച്ച​ൻ പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു. രാ​ത്രി പ​ത്തോ​ടു​കൂ​ടി തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ