• Logo

Allied Publications

Middle East & Gulf
സാ​ര​ഥി സ്വ​പ്ന​വീ​ട് പ​ദ്ധ​തി​യു​ടെ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി സാ​ര​ഥി കു​വൈ​റ്റ് ഒ​രു​ക്കു​ന്ന "സാ​ര​ഥി സ്വ​പ്ന​വീ​ട് ' ​ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം പൂ​ർ​ത്തി​യാ​യ മൂ​ന്നാ​മ​ത്തെ സ്വ​പ്ന​വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങ് ജൂ​ണ്‍ 30 വ്യാ​ഴാ​ഴ്ച സം​ഘ​ടി​പ്പി​ച്ചു.

സാ​ര​ഥി അ​ഹ​മ്മ​ദി യൂ​ണി​റ്റി​ലെ അം​ഗ​മാ​യ ശി​വ​രാ​മ​ന് വേ​ണ്ടി തൃ​ശൂ​ർ ജി​ല്ല​യി​ലെ വാ​ട​നാ​പ്പ​ള്ളി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ഈ ​സ്വ​പ്ന​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം സാ​ര​ഥി ഭ​വ​ന​പ​ദ്ധ​തി​യു​ടെ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ മു​രു​ക​ദാ​സി​ൽ നി​ന്നും ശി​വ​രാ​മ​ൻ ഏ​റ്റു​വാ​ങ്ങി.

20 വ​ർ​ഷ​ത്തെ കു​വൈ​റ്റി​ലെ നീ​ണ്ട പ്ര​വാ​സ ജീ​വി​ത​ത്തി​ൽ, തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ശി​വ​രാ​മ​ന്‍റെ സ്വ​ന്ത​മാ​യൊ​രു വീ​ടെ​ന്ന സ്വ​പ്നം സാ​ര​ഥി സ്വ​പ്ന​വീ​ട് പ​ദ്ധ​തി​യി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ക്കു​ക​യാ​ണ്.

ച​ട​ങ്ങി​ൽ സാ​ര​ഥി​യു​ടെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളാ​യ പ്രീ​തി​മോ​ൻ വാ​ല​ത്ത്, ജ​യ​കു​മാ​ർ എ​ൻ.​എ​സ്, സു​നി​ൽ കു​മാ​ർ പി.​ബി. എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Service To Humanity എ​ന്ന അ​ടി​സ്ഥാ​ന ത​ത്വ​ത്തി​ൽ ഉൗ​ന്നി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ര​ഥി കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "​സാ​ര​ഥി സ്വ​പ്ന​വീ​ട് ഭ​വ​ന പ​ദ്ധ​തി​' പ്ര​കാ​രം പു​തി​യ ര​ണ്ട് ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.