• Logo

Allied Publications

Americas
ഹൈ​ലാ​ൻ​ഡ് പാ​ർ​ക്ക് വെ​ടി​വ​യ്പ്പ്: മ​ര​ണ​സം​ഖ്യ ആ​റാ​യി, പ്ര​തി പി​ടി​യി​ൽ
Share
ഹൈ​ലാ​ൻ​ഡ് (ഷി​ക്കാ​ഗോ): അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​വ​യ്പി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ ത്തി​ൽ പ്ര​തി പി​ടി​യി​ൽ. റോ​ബ​ർ​ട്ട് ഇ ​ക്രി​മോ എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​ണ് ഊർ​ജി​ത തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ഇ​ല്ലി​നോ​യി​യി​ലെ ഹൈ​ലാ​ൻ​ഡ് പാ​ർ​ക്കി​ൽ ആ​ഘോ​ഷ പ​രേ​ഡ് ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു വെ​ടി​വ​യ്പ്. കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു ക​ണ്ണി​ൽ​ക​ണ്ട​വ​രു​ടെ നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചു പേ​ർ സ്ഥ​ല​ത്തും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലു​മാ​ണു മ​രി​ച്ച​ത്. 30 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ആ​ഘോ​ഷ​ത്തി​ൻ​റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ച്ച​താ​ണെ​ന്നാ​ണു പ​ല​രും ക​രു​തി​യ​ത്.

നോ​ർ​ത്ത് ഷി​ക്കാ​ഗോ​യി​ൽ നി​ന്നും ഏ​ക​ദേ​ശം 25 മൈ​ൽ ദൂ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഹൈ​ലാ​ൻ​ഡി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ കു​ട്ടി​ക​ളും യു​വാ​ക്ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു ജ​ന​കൂ​ട്ടം എ​ത്തി​യി​രു​ന്നു. റാ​ലി​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത​തി​നു​ശേ​ഷം, ര​ക്ഷ​പ്പെ​ട്ട് വാ​നി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യാ​യ ക്രി​മൊ​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വെ​ടി​യേ​റ്റ​വ​രി​ൽ മു​തി​ർ​ന്ന അ​ഞ്ചു​പേ​ർ സം​ഭ​വ സ്ഥ​ല​ത്തും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. 26 പേ​രെ ഹൈ​ലാ​ൻ​ഡ് പാ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാം.

ആ​ക്ര​മ​ണ​ത്തെ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത​യും അ​പ​ല​പി​ച്ചും. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഇ​ങ്ങ​നെ സം​ഭ​വി​ച്ച​ത് താ​ങ്ങാ​നാ​വാ​ത്ത വേ​ദ​ന​യാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രെ പ്ര​സി​ഡ​ന്‍റ് അ​ഭി​ന​ന്ദി​ച്ചു. ഷി​ക്കാ​ഗോ ഗ​വ​ർ​ണ​ർ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്