• Logo

Allied Publications

Americas
ഫൊ​ക്കാ​ന 2022 ലി​റ്റ​റ​റി അ​വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ സാ​ഹി​ത്യ​സേ​വ​ന പു​ര​സ്കാ​രം അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്
Share
ന്യൂ​യോ​ർ​ക്ക്: പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സാ​ഹി​ത്യ​കാ​ര​നും ഫൊ​ക്കാ​ന​യു​ടെ പ​ല സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങ​ളു​ടെ ചെ​യ​ർ​മാ​നാ​യും കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും സേ​വ​നം ചെ​യ്ത അ​ബ്ദു​ള്ള പു​ന്ന​യൂ​ർ​ക്കു​ളം ഫൊ​ക്കാ​ന ലി​റ്റ​റ​റി അ​വാ​ർ​ഡ് ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹി​ത്യ​സേ​വ​ന പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി.

നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ള ഭാ​ഷ​യും സാ​ഹി​ത്യ​വും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി ജീ​വി​തം ഒ​ഴി​ഞ്ഞു​വ​ച്ച അ​പൂ​ർ​വം ചി​ല അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സാ​ഹി​ത്യ​കാ​ര·ാ​രി​ലൊ​രാ​ളാ​ണെ​ന്ന് ലി​റ്റ​റ​റി ക​മ്മി​റ്റി വി​ല​യി​രു​ത്തി​യ​താ​യി ലി​റ്റ​റ​റി ക​മ്മി​റ്റി കോ​ർ​ഡി​നേ​റ്റ​റും ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി കു​ര്യ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ള ഭാ​ഷാ പ്ര​ച​ര​ണ​ത്തി​നും മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും ഉ​തു​കു​ന്ന ത​ര​ത്തി​ൽ നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ കാ​ഴ്ച്ച​വ​ച്ച പു​ന്ന​യൂ​ർ​ക്കു​ള​ത്തി​നു ഏ​റ്റ​വും അ​ർ​ഹ​മാ​യ അ​ഗീ​കാ​ര​മാ​ണ് ഫൊ​ക്കാ​ന ലി​റ്റ​റ​റി അ​വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ പ്ര​ത്യേ​ക പു​ര​സ്കാ​ര​മാ​യ ’സാ​ഹി​ത്യ​സേ​വ​ന’ പു​ര​സ്കാ​രം. ഈ ​മാ​സം 710 വ​രെ ഒ​ർ​ലാ​ണ്ടോ​യി​ലെ ഡി​സ്നി വേ​ൾ​ഡി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന ഡി​സ്നി ഫാ​മി​ലി ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വ​ച്ച് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

മി​ഷി​ഗ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ഹി​ത്യ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ മി​ല​ന്‍റെ സെ​ക്ര​ട്ട​റി​യും പു​ന്ന​യൂ​ർ​ക്കു​ളം സാ​ഹി​ത്യ സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​ണ്. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി നി​ര​വ​ധി ക​ഥ​ക​വി​താ സ​മാ​ഹാ​ര​ങ്ങ​ൾ ഇ​തി​നോ​ട​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം അ​മേ​രി​ക്ക​ൻ ജീ​വി​ത പ​ശ്ചാ​ത്ത​ല​ത്തി​ൻ എ​ഴു​തി​യ ഒ​രു നോ​വ​ലി​ന്‍റി​ന്‍റെ അ​വ​സാ​ന മി​നി​ക്കു​പ​ണി​യി​ലാ​ണി​പ്പോ​ൾ. ഡി​സി ബു​ക്ക്സ് ആ​ണ് പ്ര​സാ​ധ​ക​ർ.

ഫൊ​ക്ക​ന​യു​ടെ ക​ണ്‍​വ​ൻ​ഷ​നി​ലെ സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ല പു​സ്ത​ക​ക്കെ​ട്ടു​ക​ളും ആ​യി​ട്ടാ​ണ് അ​ദ്ദേ​ഹം വ​രാ​റു​ള്ള​ത്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ർ പ​ല വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​സ​ദ്ധീ​ക​രി​ച്ച കൃ​തി​ക​ളാ​ണ് അ​തെ​ല്ലാം. ആ​മേ​രി​ക്ക​ൻ പ്ര​വാ​സ സാ​ഹി​ത്യ വ​ള​ർ​ച്ച നേ​രി​ൽ കാ​ട്ടി​ക്കൊ​ടു​ക്കാ​നു​ള്ള ആ​ത്മാ​ർ​ത്ഥ പ​രി​ശ്ര​മ​ത്തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മാ​ണി​തെ​ന്ന് ഫൊ​ക്കാ​ന സാ​ഹി​ത്യ വേ​ദി​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യം കൂ​ടി​യാ​യ ലി​റ്റ​റ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി കു​ര്യ​ൻ പ​റ​ഞ്ഞു.

തൃ​ശൂ​ർ ജി​ല്ല​യി​ൽ പു​ന്ന​യൂ​ർ​ക്കു​ളം, കു​പ്ര​വ​ള​ളി എ​ന്ന കൊ​ച്ചു ഗ്രാ​മ​ത്തി​ൽ ജ​നി​ച്ച അ​ബ്ദു​ള്ള ത​ന്‍റെ നാ​ടി​നോ​ടു​ള്ള സ്നേ​ഹം എ​ടു​ത്തു​കാ​ട്ടാ​നാ​ണ് പേ​രി​നൊ​പ്പം പു​ന്ന​യൂ​ർ​ക്കു​ളം എ​ന്ന സ്ഥ​ല​പ്പേ​രും കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. 1980ൽ ​ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ അ​ദ്ദേ​ഹം സോ​ഷ്യ​ൽ വ​ർ​ക്കി​ൽ മാ​സ്റ്റ​ർ ബി​രു​ദ​മെ​ടു​ത്തു. പി​ന്നീ​ട് ഡി​ട്രോ​യി​റ്റി​ൽ സോ​ഷ്യ​ൽ വ​ർ​ക്ക​ർ ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം 2015 വി​ര​മി​ച്ചു. ഭാ​ര്യ: റ​ഹ്മ​ത്ത്. മ​ക്ക​ൾ: മ​ൻ​സൂ​ർ, മു​ർ​ഷി​ദ്, മൊ​യ്തീ​ൻ.

മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് അ​നീ​ഷ് കു​മാ​ർ മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: കാ​ന​ഡ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ അ​നീ​ഷ് കു​മാ​ർ ഫൊ​ക്കാ​ന​യു​ടെ 20242026 കാ​ല​യ​ള​വി​ൽ കാ​ന​ഡ​യ
എം.​എ​സ്. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മേ​ലെ തെ​ക്കേ​തി​ൽ ​എം. എ​സ്. യോ​ഹ​ന്നാ​ൻ(മോ​ന​ച്ച​ൻ 70) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം ദു​ബാ​യിയിൽ എ​മി​റേ​റ്റ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.
ന​ഷ്‌​ട​മാ​യ​ത് മ​നു​ഷ്യ​സ്നേ​ഹി​യാ​യ ആ​ത്മീ​യാ​ചാ​ര്യ​നെ: തോ​മ​സ് ടി. ​ഉ​മ്മ​ൻ.
ന്യൂ​യോ​ർ​ക്ക്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി.