• Logo

Allied Publications

Americas
എഴുത്തുകാരൻ കെ .സി ചിറ്റാർ ഹൂസ്റ്റണിൽ അന്തരിച്ചു
Share
ഹൂസ്റ്റൺ: എഴുത്തുകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ഒരു കാലത്തു ഹ്യൂസ്റ്റൺ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന കെ സി വർഗീസ് (കെ സി ചിറ്റാർ) അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ നാലഞ്ച് വർഷമായി പൊതുവേദികളിൽ നിന്നും അകന്നു കഴിയുകയായിരുന്ന കെ സി വർഗീസ് ജൂലൈ മൂന്നിന് രാവിലെ ഏഴോടെയാണ് അന്തരിച്ചത്.

1990കളിൽ അമേരിക്കൻ മലയാളികൾക്കിടയിൽ വളരെ പ്രചാരം നേടിയ 'കേരള വീക്ഷണം' എന്ന വാർത്താവാരികയുടെ പ്രസാധകനും ചീഫ് എഡിറ്ററുമായിരുന്നു കെ സി. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ, കേരളാ റൈറ്റേഴ്‌സ് ഫോറം എന്നീ സംഘടനകളിലെ മുൻനിര പ്രവർത്തകനുമായിരുന്നു. ‌‌‌

പത്തനംതിട്ട ചിറ്റാർ കുളത്തുങ്കൽ വർഗീസ് ചാണ്ടി അന്നമ്മ ദമ്പതികളുടെ ഇളയ പുത്രനാണ് കെ സി വർഗീസ്. ശ്രീമതി റേച്ചൽ വർഗീസ് ആണ് ഭാര്യ. ടെറൽ വർഗീസ്, ജസ്റ്റിൻ വർഗീസ് എന്നിവർ മക്കളും രജനി വർഗീസ് മരുമകളും ആണ്. ജോയൽ, ഡാനിയേൽ, എസ്സായ എന്നിവർ പേരക്കുട്ടികൾ.

ജൂലൈ 9 നു വൈകുന്നേരം നാലുമുതൽ ഒന്പതുവരെ സെന്‍റ് തോമസ് ഓർത്തഡോക്സ് ഓഡിറ്റോറിയത്തിൽ പൊതു ദർശനവും തിങ്കളാഴ്ച 8 മുതൽ 11 വരെ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്കാരവും നടക്കും.

പല സംഘടനകളിലൂടെയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി കൂടിയാണ് കെ സി യുടെ വിടവാങ്ങലിലൂടെ മലയാളി സമൂഹത്തിനു നഷ്ടപ്പെട്ടത് എന്ന് മാഗ് പ്രസിഡന്‍റ് അനിൽ ആറന്മുള അനുസ്മരിച്ചു.

പരസ്യക്കാരുടെ പകിട്ടിൽ മയങ്ങാതെ സത്യസന്ധമായി പത്രപ്രവർത്തനം നടത്തിയ കെ സി ചിറ്റാർ എന്നെന്നും അമേരിക്കൻ മലയാളി പത്രപ്രവർത്തകർക്ക് മാർഗദർശിയായിരുന്നതായി റൈറ്റേഴ്‌സ് ഫോറം സ്ഥാപക പ്രസിഡണ്ട് മാത്യു നെല്ലിക്കുന്ന് പറഞ്ഞു.

എൺപതുകളിൽ ഹൂസ്റ്റണിലെ ആദ്യ സാഹിത്യ കൂട്ടായ്മയായ 'കാഫി ക്ലാഷ്' എന്ന സംഘടനമുതൽ സാഹിത്യരംഗത്തു നിറഞ്ഞ ആത്മാർത്ഥതയോടെ പ്രവർത്തിച്ച കെ സിയുടെ മരണം കുടിയേറ്റ മലയാളി സമൂഹത്തിന് വലിയ നഷ്ടമാണ് എന്ന് റൈറ്റേഴ്‌സ് ഫോറം മുൻ പ്രസിഡന്റും എഴുത്തുകാരനുമായ ജോൺമാത്യു അനുസ്മരിച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.