• Logo

Allied Publications

Americas
പി​താ​ക്കന്മാ​ർ​ക്ക് ആ​ദ​രം; മ​ഞ്ച് ഫാ​ദേ​ഴ്സ് ഡേ ​അ​വി​സ്മ​ണീ​യ​മാ​യി
Share
ന്യൂ​ജേ​ഴ്സി: അ​മ്മ​മാ​രെ​പ്പോ​ലെ ആ​ദ​രി​ക്ക​പ്പെ​ട​ണ്ട​വ​രാ​ണ് പി​താ​ക്കന്മാ​ർ എ​ന്ന് അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ അ​ഗീ​കാ​രം ന​ൽ​കി​ക്കൊ​ണ്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി മാ​ത്ര​ക​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം എ​ഡി​സ​ണി​ലെ റോ​യ​ൽ ഇ​ന്ത്യ പാ​ല​സി​ലെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​ദ​സി​ൽ വ​ച്ചാ​ണ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​ത്തി​ൽ പി​താ​ക്ക·ാ​രെ ആ​ദ​രി​ച്ചു​കൊ​ണ്ട് അ​വി​സ്മ​ര​ണീ​യ​മാ​യി മാ​റി​യ​ത്. ജൂ​ണ്‍ 24 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ എ​ഡി​സ​ണി​ലു​ള്ള റോ​യ​ൽ​പാ​ല​സി​ൽ ബോ​ർ​ഡ് അം​ഗം രാ​ജു ജോ​യി​യു​ടെ പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. മ​ഞ്ച് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ക്കോ സ​ദ​സി​ലു​ള്ള​വ​രെ സ്വാ​ഗ​തം ചെ​യ്തു.

മ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷൈ​നി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി റോ​ക്ക്ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​ച്ച​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ആ​നി പോ​ൾ ഫാ​ദേ​ഴ്സ് ഉ​ദാ​ഘാ​ട​നം ചെ​യ്തു. അ​മ്മ​മാ​ർ ആ​ദ​രി​ക്ക​പ്പെ​ടു​ന്പോ​ൾ അ​വ​ർ​ക്ക് മാ​ന​സി​ക​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന പി​താ​ക്ക·ാ​രെ നാം ​ഒ​രി​ക്ക​ലും മ​റ​ക്ക​രു​തെ​ന്ന് ആ​നി പോ​ൾ ഫാ​ദേ​ഴ്സ് ഡേ ​സ​ന്ദേ​ശം ന​ൽ​കി​ക്കൊ​ണ്ട് പ​റ​ഞ്ഞു. ത​ന്‍റെ ജീ​വി​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വാ​ധീ​നി​ക്കു​ക​യും പ്രോ​ത്സാ​ഹ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്ത​ത് ത​ന്‍റെ പി​താ​വാ​യി​രു​ന്നു​വെ​ന്നു ഓ​ർ​മി​പ്പി​ച്ച അ​വ​ർ താ​നു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ മ​ക്ക​ളു​ടെ​മേ​ലും പി​താ​വി​നു​ണ്ടാ​യി​രു​ന്ന ക​രു​ത​ൽ എ​ത്ര​മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ഓ​ർ​ത്തെ​ടു​ത്തു.

മ​ഞ്ച് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷാ​ജി വ​ർ​ഗീ​സ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. മ​ഞ്ച് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. ഈ ​വ​ർ​ഷ​ത്തെ ബെ​സ്റ്റ് ഫാ​ദേ​ഴ്സാ​യി ടി​എ​സ് ചാ​ക്കോ, ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ഡോ. ​സ​ജി​മോ​ൻ എ​ന്നി​വ​രെ മ​ഞ്ച് പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു. ഇ​വ​ർ ചെ​യ്യു​ന്ന സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് ബെ​സ്റ്റ് ഫാ​ദേ​ഴ്സ് ആ​യി തി​ര​ഞ്ഞെ​ടു​ത്ത് ആ​ദ​രി​ച്ച​ത്.

ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി, ഫി​ലാ​ഡ​ൽ​ഫി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മ​ഞ്ച് വു​മ​ണ്‍​സ് ഫോ​റം​യൂ​ത്ത് ഫോ​റം ഏ​കോ​പി​ച്ച് വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. റോ​ഷ​ൻ മാ​മ​ൻ, റീ​നാ സാ​ബു, രാ​ജി ജോ​യി, ജൂ​ബി മ​ത്താ​യി, മാ​പ് ആ​ർ​ട്സ് ചെ​യ​ർ​മാ​ൻ തോ​മ​സു​കു​ട്ടി വ​ർ​ഗീ​സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മ​ഞ്ച് ചാ​രി​റ്റി ചെ​യ​ർ ഷി​ജി​മോ​ൻ മാ​ത്യു ന​ന്ദി​യ​ർ​പ്പി​ച്ചു.

ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ നി​ജ്ജാറി​ന്‍റെ കൊ​ല​പാ​ത​കം; പ്ര​തി​ക​ൾ പി​ടി​യി​ൽ.
ഓ​ട്ട​വ: ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​രെ കാ​ന​ഡ​യി​ൽ അ​റ​സ്റ്റ് ചെ​യ്തു.
മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ക​രി​യ​ർ കോ​മ്പ​സ് 18ന്.
ടെ​ക്‌​സ​സ്: ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​രി​യ​ർ സം​ബ​ന്ധി​ച്ച അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​ന് ലീ​ഗ് സി​റ്റി​യി​ലെ മ​ല​യാ​ളി സ​മാ​ജം "ക​രി​യ​ർ കോ​മ്പ​
ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം സ​മാ​ഹ​രി​ച്ച ചാ​രി​റ്റി ഫ​ണ്ട് കൈ​മാ​റി.
ഷി​ക്കാ​ഗോ: ഫൊ​ക്കാ​ന വി​മ​ന്‍​സ് ഫോ​റം സ​മാ​ഹ​രി​ച്ച ചാ​രി​റ്റി ഫ​ണ്ട് കോ​ട്ട​യ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ്യോ​തി​സ് സ്പെ​ഷ്യ​ല്‍ സ്കൂ​ളി​ന് കൈ​മാ
ഡാളസ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ർ​ക്കിം​ഗ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു.
ഡാ​ള​സ്: ഡാ​ള​സ് ഫോ​ർ​ട്ട്‌​വ​ർ​ത്ത് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ (ഡി​എ​ഫ്ഡ​ബ്ല്യു) പാ​ർ​ക്കിം​ഗ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു.
ഹൂ​സ്റ്റ​ണി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് വെ​സ്റ്റ് ഹൂ​സ്റ്റ​ണി​ലെ സ്ട്രീ​റ്റി​ലു​ണ്ടാ​യ വെ​ടി​വ‌‌​യ്പ്പി​ൽ ര​ണ്ട് സ്ത്രീ​ക​ൾ മ​രി​ച്ചു.