• Logo

Allied Publications

Europe
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു
Share
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​പ​ത​ക്കു​വേ​ണ്ടി ജൂ​ണ്‍ 27 തി​ങ്ക​ളാ​ഴ്ച്ച വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കു​ട്ട​നാ​ട് വേ​ഴ​പ്ര പ​ള്ളി ഇ​ട​വ​ക മ​ഠ​ത്തി​ൽ ആ​ന്‍റ​ണി​യു​ടെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും മ​ക​ൻ ജെ​യിം​സി​ന്‍റെ​യും (ടോ​മി​ച്ച​ൻ) കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പൊ​ൻ​കു​ന്നം ചെ​ങ്ങ​ളം കാ​ഞ്ഞി​ര​മ​റ്റം പ​ള്ളി ഇ​ട​വ​ക പു​ത്തെ​ൻ​പു​ര​ക്ക​ൽ പി .വി. ആ​ന്‍റ​ണി​യു​ടെ​യും ത്രേ​സ്യ​മ്മ​യു​ടെ​യും മ​ക​ളാ​യ ജോ​ളി ജെ​യിം​സി​ന്‍റെ​യും മ​ക​നാ​യ ജി​ത്തു ജെ​യിം​സ് മ​ഠ​ത്തി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ ച​ട​ങ്ങാ​ണ് നോ​ർ​ത്താം​പ്ട​ണ്‍ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന​ത്.

ഒൗ​ർ ലേ​ഡി ഓ​ഫ് ഇ​മാ​നു​ക്ക​ലേ​റ്റ് ആ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ഫ് കാ​ന്‍റ​ർ​ബ​റി ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ബി​ഷ​പ്പ് മാ​ർ ഡേ​വി​ഡ് ഓ​ക്ലി​യി​ൽ നി​ന്നു​മാ​ണ് ഡീ​ക്ക​ൻ ജി​ത്തു വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ച​ത്. ബി​ഷ​പ്പ് എ​മി​ര​റ്റ​സ് മാ​ർ പീ​റ്റ​ർ ഡോ​യ​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വൈ​ദി​ക​ർ സാ​ക്ഷി​ക​ളാ​യി.

ജൂ​ണ്‍ 28 ചൊ​വ്വാ​ഴ്ച ന​വ വൈ​ദി​ക​ൻ നോ​ർ​ത്താം​പ്ട​ണ്‍ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ സീ​റോ മ​ല​ബാ​ർ റീ​ത്തി​ൽ പ്ര​ഥ​മ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു. യു​കെ​യി​ലെ ഏ​തെ​ങ്കി​ലു​മൊ​രു രൂ​പ​ത​യ്ക്ക് വേ​ണ്ടി പ​ട്ടം സ്വീ​ക​രി​ക്കു​ന്ന പ്ര​ഥ​മ സീ​റോ മ​ല​ബാ​ർ രൂ​പ​താ അം​ഗ​മാ​ണ് ജി​ത്തു ജെ​യിം​സ്. ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ജോ​ർ​ജ് ചേ​ല​ക്ക​ൽ, മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി​ൻ നീ​റു​വേ​ലി​ൽ വി​സി, ഫാ. ​ബെ​ന്നി വ​ലി​യ​വീ​ട്ടി​ൽ എം​എ​സ്എ​ഫ്എ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വൈ​ദി​ക​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി.

യു​കെ​യി​ലെ ര​ണ്ടാം ത​ല​മു​റ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളി​ൽ നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ വൈ​ദി​ക​നാ​ണ് ഫാ. ​ജി​ത്തു ജെ​യിം​സ് മ​ഠ​ത്തി​ൽ. നോ​ർ​ത്താം​പ്ട​ണി​ൽ നി​ന്ന് ത​ന്നെ നേ​ര​ത്തെ ജ​സ്റ്റി​ൻ ജോ​സ് പ​ന​ച്ചി​ക്ക​ൽ നേ​ര​ത്തെ എം​എ​സ്എ​ഫ്എ​സ് സ​ഭ​ക്കു​വേ​ണ്ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചി​രു​ന്നു.

പ്രതിരോധ ആണവ സഹകരണത്തിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണ.
പാരീസ്: പ്രതിരോധ മേഖലയിലും ആണവ ഊര്‍ജ മേഖലയിലും പരസ്പരം സഹകരിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി.
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ യുകെ ഭദ്രാസനത്തിന് പുതിയ ഭാരവാഹികള്‍.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ യു കെ പാത്രിയാര്‍ക്കല്‍ വികാരി ഡോ.
യുക്മ കേരളാപൂരം വള്ളംകളി 2022 ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ലണ്ടൻ: യുക്മ കേരളാപൂരം വള്ളംകളി 2022 ന് ആവേശം പകരാൻ നടൻ ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകൻ, മേപ്പടിയാൻ ഫെയിം വിഷ്ണു മോഹനും എത്തുന്നു.
ഗ്ലാസ്ഗോയിലെ സെന്‍റ് മേരീസ് സീറോ മലബാർ മിഷൻ തിരുനാൾ ആഘോഷങ്ങൾ വർണാഭമായി.
സ്കോട്ട് ലാൻഡ് : ഗ്ലാസ്ഗോയിലെ സെന്‍റ് മേരീസ് സീറോ മലബാർ കാത്തലിക്ക് മിഷൻ ഹാമിൽട്ടണിലെ പരി.
സെഹിയോൻ യുകെ മിനിസ്ട്രി ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും.
ലണ്ടൻ: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 20 ന് നടക്കും.