• Logo

Allied Publications

Middle East & Gulf
"പ്രവാചക നിന്ദ പരാമർശം: സുപ്രീം കോടതി പരാമർശം പ്രതീക്ഷ നൽകുന്നത്'
Share
കുവൈറ്റ് സിറ്റി: ബിജെപി വക്താവ് നുപൂർ ശർമയുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ സുപ്രിം കോടതി നടത്തിയ ഇടപെടലുകൾ രാജ്യത്തെ നീതിപീഠങ്ങളെകുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണെന്നു എസ്എസ്എഫ് മുൻ സംസ്ഥാന ഉപാദ്ധ്യക്ഷനും കേരള മുസ് ലിം ജമാഅത്ത് കാസർഗോഡ് ജില്ലാ സെക്രട്ടറിയുമായ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി.

ഹൃസ്വ സന്ദർശനാർഥം കുവൈറ്റിൽ എത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കേരളത്തിലേയും കർണാടകത്തിലേയും നിരവധി മഹല്ലുകളിലെ ഖാളിയുമായ കുറത്ത് സാദാത്ത് സയിദ് ഫസൽ കോയമ്മ തങ്ങൾക്ക് ഐസിഎഫ് കുവൈത്ത് നാഷണൽ കമ്മിറ്റി അബാസിയ പോപ്പിൻസ് ഹാളിൽ ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകനെയോ മതവിശ്വാസത്തെയോ ഏതെങ്കിലും കോണിൽ അപകീർത്തിപ്പെടുത്തുമ്പോൾ അക്രമാസക്തമായി പ്രതികരിക്കുക എന്നത് വിശ്വാസികളുടെ രീതി അല്ലെന്നും പ്രവാചക സന്ദേശം കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രചരിപ്പിക്കുകയും ഇസ്ലാമിക ദർശനങ്ങളോട് പരമാവധി നീതി പുലർത്തി ജീവിതം ക്രമീകരിക്കുകയുമാണ് പ്രവാചക അനുയായികൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് ഐസിഎഫ് പ്രസിഡന്‍റ് അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. സയിദ് ഹബീബ് ബുഖാരി തങ്ങൾ പ്രാർഥന നിർവഹിച്ചു. അലവി സഖാഫി തെഞ്ചേരി, അഹമദ് സഖാഫി കാവനൂർ, അഹമദ് കെ. മാണിയൂർ എന്നിവർ സംബന്ധിച്ചു, അബ്ദുല്ല വടകര സ്വാഗതവും, അബു മുഹമ്മദ് നന്ദിയും പറഞ്ഞു.

ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് "പൊ​ന്നോ​ണം 2022' ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്.
വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: കേ​ളി ഉ​മ്മു​ൽ ഹ​മാം ഏ​രി​യ സ​മ്മേ​ള​നം.
റി​യാ​ദ് : ഗ​ൾ​ഫ് സെ​ക്ട​റി​ൽ നി​ന്നു​ള്ള ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഭീ​മ​മാ​യ വ​ർ​ദ്ധ​ന വ​രു​ത്തി വി​മാ​ന​ക്ക​ന്പ​നി​ക​ൾ പ്ര​വാ​സി​ക​ളെ കൊ​ള്ള​യ​ടി​ക്ക
കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് പു​ര​സ്കാ​രം അ​ശോ​ക​ൻ ചെ​രു​വി​ലി​ന്.
തി​രു​വ​ന്ത​പു​രം: കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ ക
സ്വാതന്ത്ര്യദിന വാർഷികാഘോഷത്തിന്‍റെ ഭാഗമായി വിഡിയോ ആൽബം പുറത്തിറക്കി പ്രവാസി യുവാക്കൾ.
കുവൈറ്റ് സിറ്റി : ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി സംഗീത ആൽബം പുറത്തിറക്കി‌ പ്രവാസി യുവാക്കൾ.
കേ​ര "ഓ​ണം 2022' ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ്: കേ​ര​ള​ത്തി​ന്‍റെ വി​ള​വെ​ടു​പ്പു​ത്സ​വം ന്ധ​ഓ​ണം 2022 ന്ധ ​കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ