• Logo

Allied Publications

Europe
ലോ​കം നേ​രി​ടു​ന്ന ശീ​ത​യു​ദ്ധ​ത്തി​നു ശേ​ഷ​മു​ള്ള വ​ലി​യ വെ​ല്ലു​വി​ളി: നാ​റ്റോ
Share
മാ​ഡ്രി​ഡ്: ശീ​ത​യു​ദ്ധ കാ​ല​ഘ​ട്ട​ത്തി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ലോ​കം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് നാ​റ്റോ ഉ​ച്ച​കോ​ടി. സൈ​നി​ക സ​ഖ്യ​ത്തി​ന്‍റെ ഐ​ക്യം കൂ​ടു​ത​ൽ ഉൗ​ട്ടി​യു​റ​പ്പി​ക്കേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണി​തെ​ന്നും അ​തി​നാ​യി​രി​ക്ക​ണം അം​ഗ​രാ​ജ്യ​ങ്ങ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും മാ​ഡ്രി​ഡി​ൽ ന​ട​ക്കു​ന്ന നാ​റ്റോ ഉ​ച്ച​കോ​ടി​യു​ടെ ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ യെ​ൻ​സ് സ്റേ​റാ​ൾ​ട്ട​ൻ​ബ​ർ​ഗ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ൽ​നി​ന്ന് റ​ഷ്യ പി·ാ​റു​ന്നി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ സൈ​ന്യ​ത്തെ അ​യ​ക്കാ​ൻ നാ​റ്റോ നി​ർ​ബ​ന്ധി​ത​മാ​വും. നി​ല​വി​ലു​ള്ള 40,000ൽ​നി​ന്ന് സൈ​നി​ക​രു​ടെ എ​ണ്ണം അ​ടു​ത്ത വ​ർ​ഷ​മാ​വു​ന്പോ​ഴേ​ക്കും മൂ​ന്നു ല​ക്ഷ​മെ​ങ്കി​ലു​മാ​ക്കി വ​ർ​ധി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നും സെ​ക്ര​ട്ട​റി ജ​ന​റ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

നാ​റ്റോ​യു​ടെ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന ഉ​ച്ച​കോ​ടി​യാ​ണി​ത്. 10 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ത​യാ​റാ​ക്കു​ന്ന സ്ട്രാ​റ്റ​ജി​ക് ക​ണ്‍​സ​പ്റ്റി​ന് ഉ​ച്ച​കോ​ടി​യി​ൽ രൂ​പം ന​ൽ​കും. റ​ഷ്യ​യെ ഒ​ന്നാം ന​ന്പ​ർ ശ​ത്രു​വാ​യി ഉ​ച്ച​കോ​ടി​യി​ൽ പ്ര​ഖ്യാ​പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം യൂ​റോ​പ്പി​ന്‍റെ സ​മാ​ധാ​നം കെ​ടു​ത്തി​യി​രി​ക്കു​ന്നു എ​ന്നാ​ണ് നാ​റ്റോ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, സൈ​ബ​ർ സു​ര​ക്ഷ, ചൈ​ന​യു​ടെ സാ​ന്പ​ത്തി​ക​സൈ​നി​ക വ​ള​ർ​ച്ച തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ല്ലാം ഉ​ച്ച​കോ​ടി​യി​ൽ ച​ർ​ച്ച ചെ​യ്യും. 28 യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും ര​ണ്ടു ഉ​ത്ത​ര അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​മ​ട​ങ്ങു​ന്ന നാ​റ്റോ​യു​ടെ ഇ​ത്ത​വ​ണ​ത്തെ ഉ​ച്ച​കോ​ടി​യി​ൽ ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണ കൊ​റി​യ, ന്യൂ​സി​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​ണ്. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ലോ​ദി​മി​ർ സെ​ല​ൻ​സ്കി വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യും പ​ങ്കെ​ടു​ത്തേ​ക്കും.

മാ​സ് ഇ​വ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ഓ​ഗ​സ്റ്റ് 12ന്.
ലി​മെ​റി​ക്ക് : അ​യ​ർ​ല​ൻ​ഡ് മ​ണ്ണി​ൽ പു​തി​യൊ​രു ആ​ശ​യ​വു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​സ് ഇ​വ​ന്‍റ്സി​ന്‍റെ ബ്ര​ഹ​ത്താ​യ ആ​ദ്യ പ്രോ​ഗ്രാം '
വാ​ത​ക​ക്ഷാ​മം: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ.
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത ഉൗ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​ടി​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് ന​ട​ത്ത​പ്പെ​ട്ടു.
കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച 15 മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്ക് ജര്‍മനി/ഇയു നിരോധനം.
ബര്‍ലിന്‍:ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്കെതിരെ കേസെടുത്തു.