• Logo

Allied Publications

Americas
ജോസ് മലയിൽ ഫോമാ ഗ്ലോബൽ കൺവൻഷൻ ന്യൂ യോർക്ക് എംപയർ റീജണൽ കോഓർഡിനേറ്റർ
Share
ന്യൂയോർക്ക്: ഫോമാ ഗ്ലോബൽ കൺവൻഷൻ ന്യൂയോർക്ക് എംപയർ റീജണൽ കോഓർഡിനേറ്റർ ആയി ജോസ് മലയിലിനെ തെരഞ്ഞെടുത്തു.

201822 കാലഘട്ടത്തിൽ ഇന്ത്യൻ കൾചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്റർ പ്രസിഡന്‍റും ഫോമാ 202022 നാഷണൽ കമ്മിറ്റി അംഗവുമായിരുന്നു ജോസ് മലയിൽ.

ഫോമാ റീജണുകളിൽ നിന്നുള്ള റജിസ്ട്രേഷനുകൾ കോഓർഡിനേറ്റ് ചെയ്യുക, അവരെ കൺവൻഷൻ പരിപാടികളിലേക്ക് നിർദ്ദേശിക്കുക, കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് റിസോർട്ടിൽ എത്തുമ്പോൾ വേണ്ടുന്ന മാർഗ നിർദ്ദേശങ്ങൾ അർവിപിയും നാഷണൽ കമ്മിറ്റി അംഗങ്ങളുമായി ഒത്തുചേർന്നു നൽകുക എന്നിവയാണ് കൺവൻഷൻ റീജണൽ കോർഡിനേറ്റർമാരുടെ പ്രധാന ചുമതലകൾ.

മെക്സിക്കോയിലെ കാൻകൂനിൽ നാലു ദിവസം ആരങ്ങേറുന്ന ഈ കുടുബ സംഗമവേദിയിൽ, രാഷ്ട്രീയസാമൂഹ്യസാംസ്കാരിക ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും മലയാളിത്തത്തിന്‍റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങൾ, താരനിശ തുടങ്ങിയവ കൺവൻഷന് മാറ്റുകൂട്ടും. ന്യൂ യോർക്ക് എംപയർ റീജിയനിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ കൺവൻഷനിൽ പങ്കെടുക്കുമെന്ന് അർ.വി.പി ഷോബി ഐസക്, നാഷണൽ കമ്മിറ്റി അംഗം സണ്ണി കല്ലൂപ്പാറ എന്നിവർ ആറിയിച്ചു.

ഷീജാ നിഷാദ് ആണ് ന്യൂ യോർക്ക് എംപയർ റീജണിന്‍റെ ചാർജ് വഹിക്കുന്ന കൺവൻഷൻ കോചെയർ. ഫോമാ വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ , അഡ്വൈസറി കൗൺസിൽ ചെയർ ജോൺ സി. വർഗീസ് , എക്സ് ഓഫീഷ്യോ ഷിനു ജോസഫ് എന്നിവരും എംപയർ റീജണിൽ നിന്നും നാഷണൽ കമ്മിറ്റിയെ പ്രതിനിധീകരിക്കുന്നു.

കൺവൻഷൻ ഒരു വൻ വിജയമായി തീർക്കുവാൻ ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ എല്ലാവരുടേയും സഹായം അഭ്യർഥിച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്