• Logo

Allied Publications

Americas
ഗ്യാ​സ് വി​ല കു​തി​ച്ചു​യ​രു​ന്നു; മൂ​ന്നു മാ​സ​ത്തേ​ക്ക് ഫെ​ഡ​റ​ൽ ടാ​ക്സി​ന് അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് ബൈ​ഡ​ൻ
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ നാ​ളി​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ധം ഗ്യാ​സ് വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ൽ​പ​മെ​ങ്കി​ലും ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​ന് അ​ടു​ത്ത മൂ​ന്നു മാ​സ​ത്തേ​ക്കു ഫെ​ഡ​റ​ൽ ടാ​ക്സി​നു അ​വ​ധി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ കോ​ണ്‍​ഗ്ര​സി​നെ സ​മീ​പി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് ബൈ​ഡ​ൻ സെ​പ്റ്റം​ബ​ർ വ​രെ ഫെ​ഡ​റ​ൽ ടാ​ക്സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഗ്യാ​സൊ​ലി​നു ഗ്യാ​ല​ന് 18 സെ​ന്‍റും ഡീ​സ​ലി​ന് 24 സെ​ന്‍റു​മാ​ണു ഫെ​ഡ​റ​ൽ ടാ​ക്സ് ഈ​ടാ​ക്കു​ന്ന​ത്. സം​സ്ഥാ​ന ടാ​ക്സും, ഓ​യി​ൽ ക​ന്പ​നി​ക​ളു​ടെ ടാ​ക്സും ഇ​തോ​ടൊ​പ്പം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ബൈ​ഡ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഗ്യാ​സ് വി​ല കൂ​ടി​യ​തി​നു റ​ഷ്യ​ൻ യു​ക്രെ​യ്ൻ യു​ദ്ധ​ത്തെ​യാ​ണ് കു​റ്റ​പ്പെ​ടു​ത്തു​ന്ന​തെ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ഓ​യി​ൽ ക​ന്പ​നി​ക​ൾ​ക്കും ഇ​തി​ൽ പ​ങ്കു​ണ്ടെ​ന്നു ബൈ​ഡ​ൻ പ​റ​ഞ്ഞു.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​യി​ൽ കു​റ​വു അ​നു​ഭ​വ​പ്പെ​ട്ടി​ട്ടും ഗ്യാ​സി​ന്‍റെ വി​ല​യി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​തി​നേ​യും ബൈ​ഡ​ൻ വി​മ​ർ​ശി​ച്ചു. ഒ​രു ഗ്യാ​ല​ൻ ഗ്യാ​സി​നു നാ​ഷ​ന​ൽ ആ​വ​റേ​ജ് 5 ഡോ​ള​റാ​ണ്. ഈ ​വ​ർ​ഷാ​രം​ഭ​ത്തി​നു മു​ന്പു അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ശ​രാ​ശ​രി ഗ്യാ​സ് വി​ല 4.14 ഡോ​ള​റാ​യി​രു​ന്നു. 2008 ജൂ​ലൈ മാ​സ​മാ​ണ് ഇ​ത്ര​യും ഉ​യ​ർ​ന്ന ഗ്യാ​സ് വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഗ്യാ​സ് വി​ല ഉ​യ​രു​ന്ന​തു ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ബൈ​ഡ​ൻ ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി ചേ​ർ​ന്ന​തെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്