• Logo

Allied Publications

Americas
ഡോ. സൂര്യ കൃഷ്ണമൂർത്തിക്കും വിനോദ് മങ്കരക്കും സ്വീകരണം നൽകി
Share
ഹൂസ്റ്റൺ: നാടക രചയിതാവും ആസ്വാദകനും കലാ ഉപാസകനുമായ ഡോ. സൂര്യ കൃഷ്ണമൂർത്തിക്കും ചലച്ചിത്രസംവിധായകനും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വിനോദ് മങ്കരക്കും മലയാളി നോർത്ത് അമേരിക്കൻ ഹിന്ദുസി (മന്ത്ര) ന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഹൂസ്റ്റ‌ണിൽ നടന്ന ചടങ്ങിൽ ഡോ. സുനന്ദ നായർ അതിഥികളെ സദസിനു പരിചയപ്പെടുത്തി .
ദൈവദത്തമായ കല വില്പന ചരക്കാക്കി മാത്രം ഉപയോഗിക്കുന്നവരെ തിരസ്ക്കരിക്കേണ്ട സമയം അതിക്രമിച്ചു എന്ന് സൂര്യ കൃഷ്‍ണമൂർത്തി അഭിപ്രായപ്പെട്ടു . പുരാതന കലാരൂപങ്ങളെ സംരക്ഷിക്കാൻ നമുക്ക് ഒത്തൊരുമിച്ചു ശ്രമിക്കാം. നാട്ടിൽ കലാകാരന്മാരെ ആദരിക്കുന്നതിൽ അസമത്വം നില നിൽക്കുന്നുണ്ട്. ദൃശ്യ മാധ്യമങ്ങളിലെ കലാകാരന്മാർക്ക് അമിത പ്രാധാന്യം ലഭിക്കുമ്പോൾ ,കലാ ജീവിതം തപസ്യ ആക്കി മാറ്റിയ ഒരു പാട് കലാകാരന്മാർ അവഗണിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു

സമൂഹത്തിനു ഊർജം പകർന്നു നൽകുന്ന യഥാർഥ കലാകാരൻമാരെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കണമെന്ന് വിനോദ് മങ്കര പറഞ്ഞു .സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ ക്കുറിച്ചും അത് കാലഹരണെപെട്ടു പോകാതെ നോക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

2023 ജൂലൈയിൽ ഹൂസ്റ്റണിൽ നടക്കുന്ന വിശ്വ ഹിന്ദു കൺവൻഷനിലേക്കു രണ്ടു പേരുടേയും സാന്നിധ്യം കാംക്ഷിക്കുന്നതായി പ്രസിഡന്‍റ് ഹരി ശിവരാമൻ അറിയിച്ചു. ക്ഷണം സ്വീകരിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് ഇരുവരും അറിയിച്ചു .

സംസ്കൃത ഭാഷയുടെ പ്രചാരണത്തിന് മുന്നിട്ടിറങ്ങാൻ മന്ത്ര തയാർ ആണെന്ന് ട്രസ്റ്റി ചെയർ ശശിധരൻ നായർ അറിയിച്ചു .ചടങ്ങുകൾക്കു മന്ത്ര സെക്രെട്ടറി അജിത് നായർ നേതൃത്വം നൽകി.
കൺവൻഷൻ ചെയർ ഗിരിജാ കൃഷ്ണൻ നന്ദി പറഞ്ഞു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.