• Logo

Allied Publications

Australia & Oceania
സേ​വ​നം ഓ​സ്ട്രേ​ലി​യ മാ​തൃ​ദി​നാ​ഘോ​ഷ​വും ന​ഴ്സ​സ് ദി​ന​വും സം​ഘ​ടി​പ്പി​ച്ചു
Share
പെ​ർ​ത്ത്: ആ​ഗോ​ള​ത​ല​ത്തി​ൽ ശി​വ​ഗി​രി മ​ഠം സം​ഘ​ടി​പ്പി​ക്കു​ന്ന ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ന​വ​തി, ബ്ര​ഹ്മ​വി​ദ്യാ​ല​യ​ത്തി​ന്‍റെ ക​ന​ക​ജൂ​ബി​ലി എ​ന്നീ ആ​ഘോ​ഷ​ങ്ങ​ളോ​ടൊ​പ്പം മാ​തൃ ദി​നാ​ഘോ​ഷ​വും ന​ഴ്സ​സ് ദി​ന​വും സേ​വ​നം ഓ​സ്ട്രേ​ലി​യ പെ​ർ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഗു​രു​ദേ​വ ക​ൽ​പ​ന​യാ​യ കൃ​ഷി, പ​രി​സ്ഥി​തി, വി​ദ്യാ​ഭ്യാ​സം സേ​വ​നം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യ യോ​ഗ​ത്തി​ന് സേ​വ​നം ഓ​സ്ട്രേ​ലി​യ​യു​ടെ വ​നി​ത വേ​ദി കോ​ഡി​നേ​റ്റ​ർ ശ്രീ​രേ​ഖ ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ്തു​ത യോ​ഗം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പെ​ർ​ത്ത് ര​ക്ഷാ​ധി​കാ​രി സു​ഭാ​ഷ് മ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ന​വ​തി ബ്ര​ഹ്മ​വി​ദ്യാ​ല​യ​ത്തി​ന്‍റെ ക​ന​ക​ജൂ​ബി​ലി എ​ന്നീ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന ക​ർ​മ്മം ശി​വ​ഗി​രി മ​ഠം ധ​ർ​മ്മ സം​ഘം സെ​ക്ര​ട്ട​റി ബ്ര​ഹ്മ​ശ്രീ ഋ​തം​ബ​ര​നാ​ഥാ സ്വാ​മി​ക​ൾ നി​ർ​വ​ഹി​ച്ചു. ന​ഴ്സ​സ് മാ​തൃ​ദി​ന സ​ന്ദേ​ശ​വും ന​ൽ​കി. ഗു​രു​ധ​ർ​മ്മ പ്ര​ച​ര​ണ​സ​ഭ ഇ​ന്ത്യ​യ്ക്കു വെ​ളി​യി​ൽ സ്ഥാ​പി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ആ​ശ്ര​മം സേ​വ​നം ഓ​സ്ട്രേ​ലി​യ പെ​ർ​ത്തി​ൽ സ്ഥാ​പി​ക്കു​മെ​ന്നും അ​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും സ്വാ​മി​ജി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം നി​ർ​ത്തി വ​ച്ചി​രു​ന്ന പ്ര​തി​മാ​സ ച​ത​യ​ദി​ന പ്രാ​ർ​ഥ​ന പു​ന​രാ​രം​ഭി​ച്ചു കൊ​ണ്ട് ശി​വ​ഗി​രി മ​ഠം ഗു​രു​ധ​ർ​മ്മ പ്ര​ച​ര​ണ​സ​ഭ സെ​ക്ര​ട്ട​റി ബ്ര​ഹ്മ​ശ്രീ ഗു​രു​പ്ര​സാ​ദ് സ്വാ​മി​ക​ൾ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റി​ലെ മു​തി​ർ​ന്ന അം​ഗം ശ്രീ​മ​തി. ഷീ​ജ ര​ണ​ധീ​ര​ൻ ദീ​പാ​ർ​പ്പ​ണ​വും യൂ​ണി​റ്റി​ലെ ന​ഴ്സ​സ്നെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. സാ​ൽ​വേ​ഷ​ൻ ആ​ർ​മി​ക്കു വേ​ണ്ടി ന​ട​ത്തി​യ ചാ​രി​റ്റി സ്വീ​ക​ര​ണം ട്ര​ഷ​റ​ർ, സേ​വ​നം ഓ​സ്ട്രേ​ലി​യ രാ​ജീ​വ് രാ​ജ് നി​ർ​വ​ഹി​ച്ചു. കാ​ർ​ഷി​ക വി​ള​ക​ളു​ടെ സ്വീ​ക​ര​ണം ജ​യ​കു​മാ​ർ വാ​സു​ദേ​വ​നും വി​ത​ര​ണം ശ്രീ​കു​മാ​ർ ശ്രീ​ധ​ര​നും കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ബി​ന്ദു രാ​ജീ​വും നി​ർ​വ​ഹി​ച്ചു.

യോ​ഗ​ത്തി​ന് സേ​വ​നം ഓ​സ്ട്രേ​ലി​യ സെ​ക്ര​ട്ട​റി സു​മോ​ദ് കു​മാ​ർ സ്വാ​ഗ​ത​വും, മാ​സ്റ്റ​ർ. ദേ​വ​ദ​ത്ത് പി​യൂ​ഷ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. കു​മാ​രി ആ​ഞ്ജ​ല​യും കു​മാ​രി അ​ഞ്ജ​ലി​യും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച മാ​തൃ വ​ന്ദ​നം നൃ​ത്താ​വി​ഷ്ക്കാ​ര​വും ടോം ​ടോ​ജോ 5 സെ​ക്ക​ന്‍റ് റൂ​ൾ​സി​നെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും പ​രി​പാ​ടി​യു​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി.

ഗുരുധർമ്മ പ്രചരണസഭ ഇന്‍റർനാഷണൽ സ്റ്റുഡന്‍റ് സപ്പോർട്ട് സെൽ ഓസ്‌ട്രേലിയിൽ പ്രവ൪ത്തനമാരംഭിച്ചു..
പെർത്ത്‌ : പഠനത്തിനായും ജോലി സംബന്ധമായും ഓസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലേക്കു വരുവാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്
ഡീക്കന്‍ ബിജോയ് ജോസഫ് കൊയപ്പിള്ളില്‍ പൗരോഹിത്യം സ്വീകരിക്കുന്നു.
രാമപുരം : ഡീക്കന്‍ ബിജോയ് ജോസഫ് കൊയപ്പിള്ളില്‍ പൗരോഹിത്യം സ്വീകരിക്കുന്നു. സിഡനി സെന്‍റ് മേരീസ് കത്തീഡ്രലില്‍ ശനിയാഴ്ച സിഡ്‌നി ആര്‍ച്ച് ബിഷപ് ഡോ.
സാ​ലി വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച പെ​ർ​ത്തി​ൽ.
പെ​ർ​ത്ത്: വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​മ​ട​ഞ്ഞ രാ​ജു പു​ല​വി​ങ്ക​ലി​ന്‍റെ ഭാ​ര്യ സാ​ലി വ​ർ​ഗീ​സി​ന്‍റെ (52 )
റ്റൂവുന്പ കാത്തലിക് കമ്യൂണിറ്റിയിൽ സ്വർഗാരോപണതിരുനാൾ ഓഗസ്റ്റ് 14 ന്.
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിലെ തെക്കൻ സംസ്ഥാനമായ ക്യൂൻസ് ലാൻഡിലെ പ്രമുഖ നഗരമായ റ്റൂവുന്പയിലെ കത്തോലിക്കാ സമൂഹം ഓഗസ്റ്റ് 14 നു (ഞായർ) പരിശുദ്ധ ദൈവമാതാവിന
ലോ​ക സ​മാ​ധാ​ന ദൗ​ത്യ​ത്തി​നാ​യി ഡോ​ക്യു​മെ​ന്‍റ​റി; പി​ന്നി​ൽ പി​താ​വും മ​ക്ക​ളും.
ബ്രി​സ്ബെ​യ്ൻ: ലോ​ക​ത്തി​ലെ മു​ഴു​വ​ന്‍ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ല്‍ നി​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​മു​ഖ​രാ​യ 75ല്‍​പ്പ​രം രാ​ജ്