• Logo

Allied Publications

Americas
മുൻ ഭർത്താവിന്‍റെ കുത്തേറ്റു പോലീസ് ഓഫിസർ കൊല്ലപ്പെട്ടു
Share
ന്യൂയോർക്ക്: ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റ് ഓഫിസർ അരിയാന റിസു ഗോമസ് (31) താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിനകത്തു കുത്തേറ്റു മരിച്ച നിലയിൽ. കുടുംബകലഹമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാവിലെ 911 സന്ദേശം ലഭിച്ചതിനെ തുടർന്നാണു പോലിസ് അപ്പാർട്ട്മെന്‍റിലെത്തിയത്. പരിശോധനയിൽ പോലീസ് ഓഫിസർ അരിയാന ശരീരത്തിൽ നിരവധി കുത്തുകളേറ്റ് അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടെത്തി. പ്രാഥമിക ചികിത്സ നൽകിയെങ്കിലും സംഭവസ്ഥലത്തു തന്നെ അരിയാന മരിച്ചതായി പോലീസ് അറിയിച്ചു.

അരിയാനയെ കുത്തി എന്നു പറയപ്പെടുന്ന മുൻ ഭർത്താവ് അർജനിസ് ബേസു(34) അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരായി കീഴടങ്ങിയതായും ബ്രോണ്‍സ് പോലീസ് അറിയിച്ചു. ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിൽ നിന്നു തർക്കിക്കുന്ന ശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നു. മൂന്നു വയസുള്ള ഇവരുടെ കുട്ടി സംഭവ സമയത്തു വീട്ടിൽ ഉണ്ടായിരുന്നില്ല. മുൻപ് ഒരിക്കൽ പോലും ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും തർക്കിക്കുന്ന ശബ്ദം കേട്ടിരുന്നില്ലെന്നും പോലീസിനെ വിളിച്ചിട്ടില്ലെന്നും ന്യൂയോർക്ക് പോലീസ് പറഞ്ഞു.

മരിച്ച പോലീസ് ഓഫിസർക്ക് 2019 ൽ ധീരതക്കുള്ള അവാർഡ് ലഭിച്ചിരുന്നു. ധീരതയും ചുമതലാബോധവും ഉള്ള ഓഫിസറെയാണു ഞങ്ങൾക്കു നഷ്ടപ്പെട്ടിരിക്കുന്നതെന്നു ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റിലെ സഹപ്രവർത്തകർ പറഞ്ഞു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്