• Logo

Allied Publications

Europe
സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ ഓ​ഗ​സ്റ്റ് 10, 11, 12 തീ​യ​തി​ക​ളി​ൽ
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് ന​ട​ത്തു​ന്ന വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ "ഒ​രു​ക്കം ' ഓ​ഗ​സ്റ്റ് 10, 11, 12 തീ​യ​തി​ക​ളി​ൽ (ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി) ന​ട​ക്കും.

വി​വാ​ഹ​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഈ ​കോ​ഴ്സ് റി​യാ​ൽ​ട്ടോ സെ​ന്‍റ് തോ​മ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ വ​ച്ചാ​ണു ന​ട​ത്ത​പ്പെ​ടു​ക. ദി​വ​സ​വും രാ​വി​ലെ 9 ന് ​ആ​രം​ഭി​ച്ച് വൈ​കി​ട്ട് 5ന് ​അ​വ​സാ​നി​ക്കും വി​ധം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ എ​ല്ലാ രൂ​പ​ത​ക​ളും അം​ഗീ​ക​രി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് ഒ​ന്ന് . ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വെ​ബ്സൈ​റ്റ് www.syromalabar.ie വ​ഴി മാ​ത്ര​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ക. വി​വാ​ഹ​ത്തി​നാ​യ് ഒ​രു​ങ്ങു​ന്ന​വ​ർ ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫാ. ​ക്ലെ​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ, അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ : + 353 89 492 7755, ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട് : +353 89 459 0705, ജി​ൻ​സി ജി​ജി : +353 87 911 0635, ആ​ൽ​ഫി ബി​നു : +353 87 767 8365, ബി​ജു ന​ട​യ്ക്ക​ൽ : +353 87 665 3881

Venue : St. Thomas Pastoral Centre (SyroMalabar Catholic Church), 19 St Anthony's Rd, Rialto, Dublin 8, D08 E8P3

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.