• Logo

Allied Publications

Middle East & Gulf
കേളി ഏരിയ സമ്മേളനം; മലാസ് ഏരിയയുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ
Share
റിയാദ് : കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. നിരവധി അവാർഡുകൾ ഏറ്റുവാങ്ങിയ ബൈനോക്കുലർ, അതിർത്തി, മഡ് ആപ്പിൾസ്, മധുരം പ്രതികാരം, യാത്ര, ന്യൂ നോർമൽ എന്നീ ഷോർട്ട് ഫിലിമുകളാണ് പ്രദർശിപ്പിച്ചത്.

മലാസിൽ നടന്ന ഫെസ്റ്റിവൽ ഉദ്‌ഘാടന ചടങ്ങിൽ ഏരിയ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും നൗഫൽ പൂവ്വാകുറുശ്ശി അധ്യക്ഷതയും വഹിച്ചു. കേളി സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.

ബൈനോക്കുലർ നിർമ്മാതാവ് മുഹമ്മദ്‌ ആഷർ, സംവിധായകൻ കൃഷ്ണനുണ്ണി, യാത്രയുടെ സംവിധായകൻ അനിൽ ചിത്രു, മുധുരം പ്രതികാരം സംവിധായകൻ നവാസ് ബഷീർ തുടങ്ങിയവർ ഓൺലൈനിൽ സംവദിച്ചു. മാധ്യമ പ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം, കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോഷ് തയ്യിൽ, കേളി ട്രഷറർ സെബിൻ ഇഖ്‌ബാൽ, കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളുർക്കര എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഓരോ സിനിമയുടെയും ഇടവേളകളിൽ പ്രേക്ഷകർ അവരുടെ അഭിപ്രായങ്ങൾ പങ്കു വെച്ചു.

തുടർന്ന് നടന്ന പ്രേക്ഷകരുടെ ഫീഡ്ബാക്ക് കുറിപ്പിൽ നിന്നും ‘മധുരം പ്രതികാരം’ സംവിധായകൻ നവാസ് ബഷീറിനെ ഫെസ്റ്റിവലിലെ മികച്ച സംവിധായകനായും ‘അതിർത്തി’ സിനിമയെ മികച്ച സിനിമയായും തിരഞ്ഞെടുത്തു. സംഘാടകസമിതി ചെയർമാനും, കേളി മലാസ് ഏരിയ ആക്റ്റിംഗ് പ്രസിഡന്റുമായ മുകുന്ദൻ നന്ദി പറഞ്ഞു. മലാസ് ഏരിയയുടെ അഞ്ചാമത് സമ്മേളനം ജൂൺ 17ന് വെള്ളിയാഴ്ച സഖാവ് ജയപ്രകാശ് നഗറിൽ വെച്ച് നടക്കും ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ഷാഫി നയിക്കുന്ന ‘കേളി മെഹ്ഫിൽ 2022’ മ്യൂസിക്കൽ നൈറ്റ് മലാസിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ അരങ്ങേറും.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.