• Logo

Allied Publications

Americas
സാജ് മിസ് ഫൊക്കാന 2022" ബ്യൂട്ടി പേജന്റ് മത്സരത്തിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നു
Share
ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ സൗന്ദര്യ മത്സരം, "സാജ് മിസ് ഫൊക്കാന 2022 "ബ്യൂട്ടി പേജന്‍റ് ജൂലൈ 9ന് കൺവെൻഷന്‍റെ പ്രധാന വേദിയായ മറിയാമ്മ പിള്ള നഗറിൽ നടക്കും. 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിലുള്ള ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന ഫൊക്കാന ഡിസ്‌നി ഗ്ലോബൽ ഫാമിലി കൺവെൻഷനോടനുബന്ധിച്ചാണ് അമേരിക്കയിൽ തന്നെ ഏറെ പ്രസിദ്ധമായ ഫൊക്കാനയുടെ ബ്യൂട്ടി പേജന്‍റ് (സൗന്ദര്യ മത്സരം) അരങ്ങേറുന്നത്.

വളരെ ചിട്ടയോടെ നടത്തുന്ന മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ഏറെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് " സാജ് മിസ് ഫൊക്കാന 2022" ബ്യൂട്ടി പേജന്റ് കോർഡിനേറ്ററും ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സണുമായ ഡോ.കല ഷഹി അറിയിച്ചു.

സാജ് മിസ് ഫൊക്കാന 2022" ബ്യൂട്ടി പേജന്റ് മത്സരത്തിൽ പേര് രെജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ജൂൺ 21 ആണ്.

ഫ്ലോറിഡയിൽ നിന്നുള്ള വിമൻസ് ഫോറം നേതാവ് സുനിത ഫ്ലവർഹിൽ ആണ് സാജ് മിസ് ഫൊക്കാന 2022 ബ്യൂട്ടി പേജന്റ് കമ്മിറ്റി ചെയർപേഴ്സൺ. ലത പോൾ കറുകപ്പള്ളിൽ, ഷീല ജോർജി വർഗീസ്, ഷീന സജിമോൻ, ബെറ്റ്സി സണ്ണി മറ്റമന,സുനു പ്രവീൺ തോമസ്, അമ്പിളി ജോസഫ് എന്നിവർ കോചെയർമാരുമാണ്.

24 വയസ്സും അതില്‍ താഴെയും പ്രായമുള്ളവര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത. സാജ് മിസ് ഫൊക്കാന 2022 ആയി വിജയിക്കുന്ന സുന്ദരിക്ക് ആയിരം ഡോളര്‍ കാഷ് പ്രൈസും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്. കൊച്ചിയിലെ സാജ് ഏർത്ത് റിസോര്‍ട്ടാണ് പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നത്. സാജ് ഏർത്ത് റിസോര്‍ട്ടസ് വേണ്ടി മിനി സാജനാണ് സ്‌പോണ്‍സര്‍. ഫൊക്കാന വിമൻസ് ഫോറത്തിന്റെ ഇന്റർനാഷണൽ കോർഡിനേറ്റർമാരിലൊരാളാണ് മിനി സാജൻ.

ഫൊക്കാന പ്രസിഡന്‍റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വര്‍ഗ്ഗീസ്, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡീഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഫിലിപ്പോസ് ഫിലിപ്പ്, തുടങ്ങിയവരും സാജ് മിസ് ഫൊക്കാന 2022 ബ്യൂട്ടി പേജന്റ് പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി രൂപം കൊടുത്ത കമ്മിറ്റിയിൽ അംഗംങ്ങളാണ്.

സാജ് മിസ് ഫൊക്കാന 2022 ബ്യൂട്ടി പേജന്റ് മത്സരത്തിൽ പങ്കെടുക്കുന്ന യുവ സുന്ദരികൾക്ക് ജീവിതത്തിൽ ലഭിക്കാവുന്ന വച്ച് ഏറ്റവും മികച്ച ഒരു ജീവിതാനുഭവമായിരിക്കും ലഭിക്കുകയെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഓരോരുത്തരുടെയും കഴിവുകൾ പരമാവധി പുറത്തെടുക്കാൻ തക്കതായ രീതിയിലാണ് മത്സരത്തിന്റെ ഓരോ ഘട്ടവും (SEGEMENTS) രൂപപ്പെടുത്തിയിരിക്കുന്നതെന്ന് കോർഡിനേറ്റർ ഡോ. കല ഷഹിയും ചെയർപേഴ്സൺ സുനിത ഫ്‌ലോർഹില്ലും പറഞ്ഞു.

പുതിയ മേഖലകളിലുള്ള കഴിവുകളിൽ താൽപ്പര്യം ജനിപ്പിക്കാനും പുതിയ പുതിയ അവസരങ്ങൾ (OPPORTUNITIES) കണ്ടുപിടിക്കാനും ജീവിതത്തിൽ പുതുതായി നല്ല സൗഹൃദങ്ങൾ സൃഷിട്ടാകാനും മറ്റുള്ളവരെ സഹായിക്കുക വഴി ഒരു നല്ല കർത്തവ്യബോധം (SENSE OF RESPONSIBILY) വളർത്തിയെടുക്കാനും പോസറ്റീവ് ചിന്തകളിലൂടെ ആത്മവിശ്വാസം നേടിയെടുത്ത് സ്വയം പ്രോത്സഹനം (SELF MOTIVATION) നടത്തുക വഴി ജീവിത ലക്ഷ്യം സാഷാത്കരിക്കുന്നതിനെങ്ങനെയെന്ന് സാജ് മിസ് ഫൊക്കാന 2022 ബ്യൂട്ടി പേജന്റ് മത്സരത്തിന്റെ കോ. ചെയർമാരായ ലത പോൾ കറുകപ്പള്ളിൽ, ഷീല ജോർജി വർഗീസ്, ഷീന സജിമോൻ, ബെറ്റ്സി സണ്ണി മറ്റമന,സുനു പ്രവീൺ തോമസ്, അമ്പിളി ജോസഫ് എന്നിവർ വ്യക്തമാക്കി.

സാജ് മിസ് ഫൊക്കാന 2022 ബ്യൂട്ടി പേജന്റ് മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതകൾ ഇങ്ങനെയാണ് :
1. കുറഞ്ഞ പ്രായ പരിധി 14 വയസും കൂടിയ പ്രായ പരിധി 24 വയസുമുള്ള യുവതികളായിരിക്കണം മത്സരത്തിൽ പങ്കെടുക്കേണ്ടത്.
2. എല്ലാ മത്സരാത്ഥികളും ഫൊക്കാന 2022 ഡിസ്‌നി ഫാമിലി കൺവെൻഷനിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളവർ ആയിരിക്കണം.
3. മത്സരാർത്ഥികൾ അവരെക്കുറിച്ചും അവരുടെ കഴിവുവുകളെക്കുറിച്ചും സ്വയം പരിചയപ്പെടുത്തുന്ന വിഡിയോ (INTRODUCTORY VIDEO), സ്വയം പരിചയപ്പെടുത്തുന്ന ബയോഡേറ്റ (INTRODUCTORY BIO) എന്നിവ അപേക്ഷ ഫോമിനൊപ്പം അയക്കേണ്ടതാണ്.
4. മൂന്നു റൗണ്ട് മത്സരങ്ങളായിരിക്കും ബ്യുട്ടി പേജന്റ് മത്സരത്തിൽ ഉണ്ടാകുക.

ഒന്നാം റൗണ്ട്: സ്വയം പരിചയപ്പെടുത്താലും റാമ്പ് വാക്കിങ്ങും: ഈ റൗണ്ടിൽ പരമ്പരാഗത ഇന്ത്യൻ വേഷത്തിൽ ( TRADITIONAL INDIAN ATTIRE) റാമ്പിലൂടെ മത്സരാത്ഥികൾ നടക്കുമ്പോൾ പിന്നണിയിൽ ബയോ വീഡിയോയുണ്ടായിരിക്കും. തുടർന്ന് മത്സാർത്ഥികൾ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഹൃസ്യ പ്രസംഗവും (Introductory speech) നടത്തും.

രണ്ടാം റൗണ്ട് :കലാ മത്സര റൗണ്ട് : ഓരോ മത്സരാർത്ഥിയും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കലാരൂപം അവതാരിപ്പിക്കാനുള്ള വേദിയായിരിക്കും. തങ്ങളുടെ കഴിവുകൾ പരമാവധി പുറത്തെടുക്കാൻ അവസരം നൽകുന്ന ഈ കലാമത്സരം 4 മിനിറ്റോ അതിൽ താഴയോ ആയിരിക്കണം സമയ പരിധി.

മൂന്നാം റൗണ്ട്: ഇവനിംഗ് ഗൗൺ റൗണ്ടും ചോദ്യോത്തര വേളയും: ഇവനിംഗ് ഗൗൺ അണിഞ്ഞ് റാമ്പിലൂടെ നടന്നു നീങ്ങുന്ന മത്സരാത്ഥികൾ റാമ്പ് മത്സരത്തിനു ശേഷം ജഡ്ജസിന്റെ ചോദ്യങ്ങളെ നേരിടുന്നതാണ്. മത്സരാർത്ഥികളുടെ ബുദ്ധി വൈഭവം കണ്ടത്താനുള്ള റൗണ്ട് ആണിത്. സാജ് മിസ് ഫൊക്കാന 2022 ബ്യൂട്ടി പേജന്‍റ് മത്സരത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒരു മത്സര റൗണ്ട് ആയിരിക്കുമിത്.

5. സാജ് മിസ് ഫൊക്കാന 2022 ബ്യൂട്ടി പേജന്‍റ് ജേതാവിനു പുറമെ ഫസ്റ്റ് റണ്ണർ അപ്പ്, സെക്കൻഡ് റണ്ണർ അപ്പ്, കൂടാതെ വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാരങ്ങളും അംഗീകാരങ്ങളും വേദിയിൽ വച്ച് നൽകുന്നതായിരിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ ഫൊക്കാന വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണ്ടതാണ്.രെജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്:https://forms.gle/KHCuxCrNimpBi43v7

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്