• Logo

Allied Publications

Americas
രണ്ടു മുതൽ നാലു വയസു വരെ പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്നു ന്യൂയോർക്ക് മേയർ
Share
ന്യുയോർക്ക് ∙ രണ്ടു വയസു മുതൽ നാലു വയസുവരെയുള്ള കുട്ടികളെ മാസ്ക് ധരിക്കുന്നതിൽ നിന്നും ഒഴിവാക്കിയതായി ന്യൂയോർക്ക് മേയർ ആഡംസ് ജൂൺ ഒന്പതിനു വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. തിങ്കളാഴ്ച മുതൽ ഉത്തരവു നിലവിൽ വരും.

ന്യൂയോർക്ക് സിറ്റിയിൽ കഴിഞ്ഞ രണ്ടു ആഴ്ചയായി കോവിഡിന്റെ വ്യാപനത്തിൽ 26 ശതമാനം വരെ കുറവുണ്ടായതായി മേയർ അറിയിച്ചു. അതോടൊപ്പം വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അഞ്ച് വയസിനു താഴെയുള്ള കുട്ടികൾ മാസ്ക്കു ധരിക്കുന്നതിനു തീർത്തും എതിരായ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്.

രണ്ടാഴ്ച കൂടി സ്കൂൾ അടക്കുന്നതിനു ശേഷിച്ചിരിക്കെയാണു മേയറുടെ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന കുറവ് മാസ്ക്ക് ഒഴിവാക്കുന്നതിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു.

കുട്ടികൾക്കു രോഗത്തിൽ നിന്നും സംരക്ഷണം നൽകുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം വിദ്യാലയങ്ങളാണെന്ന് ആരോഗ്യവകുപ്പു അധികൃതരും പറയുന്നു. കുട്ടികളെ മാസ്ക് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു രക്ഷിതാക്കളും പ്രകടനവും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്