• Logo

Allied Publications

Middle East & Gulf
പരിസ്ഥിതി വാരാചരണ സമാപന സമ്മേളനം ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്തു
Share
കുവൈത്ത് സിറ്റി : ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തില്‍ പരിസ്ഥിതി വാരാചരണത്തിന്‍റെ സമാപന സമ്മേളനം ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ഇന്ത്യ സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും ദേശീയ ആക്ഷൻ പ്ലാനും സംസ്ഥാന ആക്ഷൻ പ്ലാനും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രതികൂല പ്രത്യാഘാതങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ള മേഖലകളെ പിന്തുണയ്ക്കുന്നതിനായി ഏര്‍പ്പെടുത്തിയ ദേശീയ അഡാപ്റ്റേഷൻ ഫണ്ടും ഇതിന് ഉദാഹരണങ്ങളാനെന്ന് അംബാസിഡര്‍ പറഞ്ഞു.

രാജ്യത്തെ വനവിസ്തൃതി വര്‍ധിക്കുന്നതും സിംഹങ്ങൾ, കടുവകൾ, പുള്ളിപ്പുലികൾ, ആനകൾ, കാണ്ടാമൃഗങ്ങൾ തുടങ്ങിയവയുടെ എണ്ണം കാടുകളില്‍ വർധിച്ചുവരുന്നതും ഏറെ അഭിമാനകരമാണ്.ഭൂമിയെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 40 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ കുറവാണ് ഈ കാലയളവില്‍ ഇന്ത്യ നടപ്പിലാക്കിയത്. രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ 10% എത്തനോൾ കലര്‍ത്തിയാണ് വില്‍പ്പന നടത്തുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തുടക്കംകുറിച്ച ലൈഫ് സ്റ്റൈൽ ഫോർ ദി എൻവയോൺമെന്റിനെ (ലൈഫ്) പരിസ്ഥിതി സംരക്ഷണത്തിലെ ഏറ്റവും പുതിയ കാല്‍വെപ്പാണെന്ന് സിബി ജോര്‍ജ്ജ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയില്‍ നടന്ന ഓൺലൈൻ ക്വിസ്, പെയിന്റിംഗ്, ഡ്രോയിംഗ് മത്സരങ്ങൾ തുടങ്ങിയ വിവിധ പരിപാടികളിലെ വിജയികളെ അംബാസഡർ അനുമോദിച്ചു.

ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും നിർണായകമായ പ്രശ്നങ്ങളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും കാലാവസ്ഥാ പ്രവർത്തനത്തിനുള്ള ഇന്ത്യയുടെ സംഭാവനയെ ആഘോഷിക്കുന്നതിനുമായിരുന്നു ഒരാഴ്ച നീണ്ടുനിന്ന പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങില്‍ വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. ഭരതനാട്യം, കുച്ചിപ്പുടി, കാവടി ചിന്ദു, സെമി ക്ലാസിക്കൽ തുടങ്ങിയ വർണ്ണാഭമായ കലാ പ്രകടനങ്ങൾ പരിപാടിക്ക് വർണ്ണാഭമായ മാറ്റുകൂട്ടി. ജൂൺ അഞ്ച് എംബസി അങ്കണത്തിൽ മരം നട്ടു പിടിപ്പിച്ചാണ് വാരാചരണത്തിന് തുടക്കംകുറിച്ചത്. പരിപാടിയുടെ ഭാഗമായി ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.