• Logo

Allied Publications

Delhi
ട്രാൻസ്‌പോർട്ട് ഏജൻസിയുടെ കെടുകാര്യസ്ഥതയിൽ വലഞ്ഞ വൃദ്ധ ദമ്പതികൾ
Share
ന്യൂഡൽഹി: വീട്ടുസാധനങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്ന ട്രാൻസ്‌പോർട്ട് ഏജൻസിയുടെ കെടുകാര്യസ്ഥതയിൽ വലഞ്ഞ വൃദ്ധദമ്പതികളുടെ കഥയാണ് ഡൽഹിക്കടുത്തുള്ള ഫരീദാബാദിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.

2021 ഡിസംബർ 3ന് ഫരിദാബാദിൽ നിന്നും എറണാകുളത്ത് കാക്കനാടുള്ള മകന്റെ അഡ്രസിലേക്ക് ന്യൂ ഇന്ത്യാ പാക്കേഴ്‌സ് മുഖാന്തിരം അയച്ച വീട്ടുസാധനങ്ങൾ നിരവധി പരാതികൾക്കൊടുവിൽ അഡ്രസിൽ എത്തിച്ചേരാനെടുത്ത സമയം കേവലം 6 മാസവും 6 ദിവസവും !

ഫരിദാബാദിൽ താമസിച്ചിരുന്ന പന്തളം സ്വദേശികളായ 68 വയസുകാരൻ രാജേന്ദ്രനും ഭാര്യ വസന്തയുമാണ് ന്യൂ ഇന്ത്യാ പാക്കേഴ്‌സ് എന്ന സ്ഥാപനത്തിലൂടെ വീട്ടുസാധനങ്ങൾ അയച്ചിട്ട് സമയത്ത് അവ കിട്ടാതെ വേവലാതിപ്പെട്ട ദമ്പതികൾ.

ഉടുതുണിക്ക് മറുതുണിയില്ലാതെ അഞ്ചു മാസങ്ങൾ കാത്തിരുന്ന അവർ വീണ്ടും കഴിഞ്ഞ മാസം ഫരീദാബാദിൽ തിരിച്ചെത്തി ഫരിദാബാദ് പോലീസ് സ്റ്റേഷനിൽഎഫ്ഐആർ കൊടുത്തുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലന്നു ദമ്പതികൾ പറഞ്ഞു. ഒരു ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയത് പെട്ടെന്ന് ഇല്ലാതാവുന്ന അവസ്ഥ.

ഇങ്ങനെ ഒരു വിധി ആർക്കും ഉണ്ടാവരുതേയെന്ന പ്രാർത്ഥനയിൽ കഴിയുമ്പോഴാണ് സുഹൃത്തായ ഷേർളി രാജനുo, BPD കേരള അനിൽ ടി കെയും കണ്ടുമുട്ടുന്നതും. അതും പ്രകാരം വിജിലൻസിലെ ശ്രീ ജോസഫ് കുവാക്കൽ സാറുമായി വിവരങ്ങൾ പങ്കു വച്ചത്. തുടർന്ന് ഫരീദാബാദ് കമ്മീഷണർ ഓഫീസുമായി ബന്ധപ്പെട്ട് ഹരിയാന ഐജിപി ശ്രീ സതീഷ് ബാലന് നേരിട്ട് പരാതി ബോധിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു.

ശക്തമായ ഇടപെടലുകൾക്കൊടുവിൽ ഇന്നലെ വീട്ടു സാധനങ്ങളെല്ലാം തിരികെക്കിട്ടിയ സന്തോഷം പങ്കു വയ്ക്കുമ്പോഴും സഹായ ഹസ്തം നീട്ടിയ ഷേർളി രാജൻ, BPD KERALA അനിൽ ടി കെ, ജോസഫ് കുവാക്കൽ , സാജു , അൽഫോൻസ് കണ്ണന്താനം Sr.സായൂജ്യ CMC ഡൽഹി എന്നിവരെ മനസിൽ സ്തുതിക്കുകയാണ് ഫരിദാബാദിലെ മുതിർന്ന പൗര ദമ്പതികൾ.

ഇനി ചെറിയ ലാഭത്തിനുവേണ്ടി ഓൺലൈൻ വഴി തട്ടിപ്പിന് ഇടയാ ആവാനുള്ള സാഹചര്യം മലയാളികൾക്ക് ഉണ്ടാവരുതെന്ന് ബി പി ഡി കേരള ചെയർമാൻ അനിൽ ടി കെ പറയുകയുണ്ടായി.

സെമിനാർ സംഘടിപ്പിച്ചു.
ച​ണ്ഢീ​ഗ​ഡ്: ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​യ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും പോ​ക്സോ നി​യ​മ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഹ​രി​യാ​
അ​ഗ്നി​ബാ​ധ​യെ​ന്ന് സം​ശ​യം; എ​യ​ർ ഇ​ന്ത്യ വി​മാ​നം ഡൽഹിയിൽ തി​രി​ച്ചി​റ​ക്കി.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​ക​ണ്ടി​ഷ​നിം​ഗ് യൂ​ണി​റ്റി​ൽ തീ ​പ​ട​ർ​ന്നു​വെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് 175 യാ​ത്ര​ക്കാ​രു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള എ​
അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും സംഘടിപ്പിച്ചു.
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ അ​ന്താ​രാ​ഷ്ട്ര നേ​ഴ്സ​സ് ദി​നാ​ഘോ​ഷ​വും മാ​തൃ ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റു; ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റ​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.
സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​ഡ​ൽ​ഹി: കൈ​ര​ളി വെ​ൽ​ഫെ​യ​ർ & ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സി​ൽ നി​ന്നും വി​ര​മി​ച്ച മ​ല​യാ​ളി പോ​ലീ​സ് ഉ​ദ്യ​ഗ​സ്ഥ