• Logo

Allied Publications

Europe
നഴ്സസ് ശില്പശാല ലീഡ്സിൽ
Share
ലണ്ടൻ: യുക്മ നേഴ്സ് ഫോറവും, ലീഡ്സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നഴ്സസ് ശില്പശാല ശനിയാഴ്ച യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് ഉദ്ഘാടനം നിർവ്വഹിക്കും.

പ്രധാന അതിഥിയായി ആനി ടോപ്പിംഗ് (എക്സിക്യുട്ടീവ് ഡയറക്ടർ ഓഫ് നഴ്സിംഗ്) പങ്കെടുക്കും. യുക്മ ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ (ഡയറക്ടർ ഓഫ് അഡ്വാൻസ്ഡ് പ്രാക്ടീസ്), അഷിത സേവ്യർ (സീനിയർ നഴ്സ് ), വിനീത അബി(അസ്വാൻസ്ഡ് ക്ലിനിക്കൽ പ്രക്ടീഷനർ), റീന ഫിലിപ്പ് (എ സി പി) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.

ലീഡ്സിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന നഴ്സുമാർക്ക് അവരുടെ പ്രഫഷണൽ വികസനത്തിന് സഹായിക്കുന്നതും, ആരോഗ്യമേഖലയിൽ അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനും, നഴ്സുമാരുടെ ക്ഷേമത്തിന് ഉപയോഗമാകുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയാണ് ലീഡ്സിൽ ആദ്യമായി ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

നാളെ ജൂൺ 11ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ രണ്ടു മണി വരെയായിരിക്കും പരിപാടി നടക്കുക. പുതിയതായി യുകെയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന നഴ്സുമാർക്ക് വേണ്ടി യുക്മ നഴ്സസ് ഫോറവും, ലീഡ്സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നഴ്സസ് ദിന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലിമ പ്രസിഡന്റ് ജേക്കബ് കുയിലാടൻ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്‍റെ വിലാസം : Anglers club, 75 stoney Rock Lane, LS9 7TB,
Leeds.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.