• Logo

Allied Publications

Middle East & Gulf
നി​രാ​ലം​ബ​രെ സം​ര​ക്ഷി​ക്കു​ന്ന​ത് പൊ​തു​പ്ര​വ​ർ​ത്ത​ന മാ​തൃ​കാ​പ​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി
Share
കോ​ട്ട​യം: സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​രും, നി​രാ​ലം​ബ​രു​മാ​യ​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച് സം​ര​ക്ഷി​ക്കു​ന്ന​ത് പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും, അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തും അ​നു​മോ​ദി​ക്കേ​ണ്ട​തും സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

കോ​വി​ഡ് മൂ​ലം ഭ​ക്ഷ​ണം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി​യ വൈ​ക്കം ന​ഗ​ര​ത്തി​ലെ തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന നി​രാ​ലം​ബ​രാ​യ​വ​ർ​ക്ക് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ഒ​രു ദി​വ​സം പോ​ലും മു​ട​ങ്ങാ​തെ പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ൽ​കി വ​രു​ന്ന ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ. ​സ​നീ​ഷ് കു​മാ​റി​നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യം​ഗം സോ​ണി സ​ണ്ണി​ക്കും ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് ഒ​ഐ​സി​സി കു​വൈ​റ്റ് കോ​ട്ട​യം ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​നീ​ഷ് കു​മാ​റി​നേ​യും, സോ​ണി സ​ണ്ണി​യേ​യും ഉ​മ്മ​ൻ ചാ​ണ്ടി പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും മെ​മോ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ഒ​ഐ​സി​സി കു​വൈ​റ്റ് കോ​ട്ട​യം ജി​ല്ലാ ക​മ്മ​റ്റി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം മാ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റും, കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ ജോ​ഷി ഫി​ലി​പ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം നി​ബു ജോ​ണ്‍, അ​ഡ്വ. റീ​നു സോ​ണി, ഒ​ഐ​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ജേ​ക്ക​ബ് ജോ​ർ​ജ് പു​തു​പ്പ​ള്ളി, ഗോ​പി മ​ണ​ർ​കാ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.