• Logo

Allied Publications

Europe
മെ​യ്ഡ്സ്റ്റോ​ണി​ൽ എം​എം​എ മ​ല​യാ​ളി ക്രി​ക്ക​റ്റ് മാ​മാ​ങ്കം ജൂ​ലൈ ര​ണ്ടി​ന്
Share
മെ​യ്ഡ്സ്റ്റോ​ണ്‍ : കെ​ന്‍റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടാ​മ​ത് ഓ​ൾ യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഒ​രു​ങ്ങു​ന്നു. യു​കെ​യി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഓ​ൾ യു​കെ ടി20 ​ക്രി​ക്ക​റ്റ് ടൂ​ര്ണ​മെ​ന്‍റി​നാ​ണ് ജൂ​ലൈ 2 ശ​നി​യാ​ഴ്ച മെ​യ്ഡ്സ്റ്റോ​ണ്‍ ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്ത​ത്തെ​ത്തു​ട​ർ​ന്ന് കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കാ​നാ​ണ് എം​എം​എ ക​മ്മ​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്.

മെ​യ്ഡ്സ്റ്റോ​ണ്‍ ഓ​ക് വു​ഡ് പാ​ർ​ക്ക് ഗ്രൗ​ണ്ടി​ലും സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗ്രൗ​ണ്ടി​ലു​മാ​യി രാ​വി​ലെ 8 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ക്ക​ളി​യി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 8 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ഗ്രൂ​പ്പ് സ്റ്റേ​ജി​ൽ നി​ന്നും വി​ജ​യി​ച്ചു​വ​രു​ന്ന നാ​ലു ടീ​മു​ക​ൾ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കും. വി​ജ​യി​ല​ക​ൾ​ക്ക് അ​ത്യാ​ക​ർ​ഷ​ക​ങ്ങ​ളാ​യ ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും. വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് 750 പൗ​ണ്ടി​ന്‍റെ ക്യാ​ഷ് അ​വാ​ർ​ഡും എം​എം​എ ന​ൽ​കു​ന്ന എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ആ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് 450 പൗ​ണ്ടും എം​എം​എ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് 200 പൗ​ണ്ടും എം​എം​എ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ക്കും. ബെ​സ്റ്റ് ബാ​റ്റ്സ്മാ​ൻ, ബെ​സ്റ്റ് ബൗ​ള​ർ, മാ​ൻ ഓ​ഫ് ദി ​മാ​ച്ച് എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​യും ല​ഭി​ക്കും.

കാ​ണി​ക​ൾ​ക്ക് മ​ത്സ​രം വീ​ക്ഷി​ക്കു​വാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി എം​എം​എ ക​മ്മ​റ്റി അ​റി​യി​ച്ചു. കൂ​ടാ​തെ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ത​മാ​യ നി​ര​ക്കി​ൽ ഫു​ഡ് സ്റ്റാ​ളു​ക​ളും ല​ഘു ഭ​ക്ഷ​ണ ശാ​ല​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​ൻ പ്ര​ത്യ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: 07715602294 (പ്ര​വീ​ണ്‍) 07824775436 (ശ്രീ​ജി​ത്ത്), 07735883716 (അ​ജി​ത്).

മ​ത്സ​രം ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​ന്‍റെ അ​ഡ്ര​സ്: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH

മാ​സ് ഇ​വ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ഓ​ഗ​സ്റ്റ് 12ന്.
ലി​മെ​റി​ക്ക് : അ​യ​ർ​ല​ൻ​ഡ് മ​ണ്ണി​ൽ പു​തി​യൊ​രു ആ​ശ​യ​വു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​സ് ഇ​വ​ന്‍റ്സി​ന്‍റെ ബ്ര​ഹ​ത്താ​യ ആ​ദ്യ പ്രോ​ഗ്രാം '
വാ​ത​ക​ക്ഷാ​മം: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ.
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത ഉൗ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​ടി​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് ന​ട​ത്ത​പ്പെ​ട്ടു.
കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച 15 മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്ക് ജര്‍മനി/ഇയു നിരോധനം.
ബര്‍ലിന്‍:ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്കെതിരെ കേസെടുത്തു.