• Logo

Allied Publications

Americas
മോഷ്ടിച്ച കാര്‍ ഓടിച്ച പതിമൂന്നുകാരന്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു
Share
സാന്‍അന്‍റോണിയോ: മോഷണം പോയി എന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാര്‍ ഓടിച്ചിരുന്ന പതിമൂന്നു വയസുകാരന്‍ ടെക്‌സസ് പോലീസിന്റെ വെടിയേറ്റുമരിച്ചു. ജൂണ്‍ മൂന്നാം തീയതി വെള്ളിയാഴ്ചയായിരുന്നു സംഭവം. പിയര്‍സെല്‍ റോഡിനും ലൂപു 410നും സമീപമുള്ള വാര്‍ഹോഴ്‌സ് ഡ്രൈവില്‍ വെടിവയ്പ് നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നു.

പോലീസ് എത്തിയ ഉടന്‍ മോഷ്ടിച്ച കാറുമായി രക്ഷപെടുന്നതിനിടെ കുട്ടിയുടെ കാര്‍ പോലീസ് ജീപ്പില്‍ ഇടിച്ചു. ഉടന്‍ പോലീസ് കാര്‍ ഓടിച്ചിരുന്ന ഡൈവര്‍ക്കുനേരെ നിറയൊഴിച്ചു. ഡോര്‍ തുറന്നുനോക്കിയപ്പോള്‍ പതിമൂന്നുകാരന്‍ വെടിയേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം യൂണിവേഴ്‌സിറ്റി ആശുപത്രയിലേക്ക് മാറ്റി. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

കാറിനകത്ത് ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു കൗമാരക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കേസെടുക്കണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

കൗമാരക്കാരുടെ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വെടിവച്ച പോലീസ് ഓഫീസറെ അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്