• Logo

Allied Publications

Middle East & Gulf
ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയില്‍ സൈക്കിൾ റാലി സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി : ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയില്‍ സൈക്കിൾ റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

എംബസി പരിസരത്ത് നിന്നും ആരംഭിച്ച സൈക്കിൾ റാലി അംബാസിഡര്‍ സിബി ജോര്‍ജ് ഉത്ഘാടനം ചെയ്തു.രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തിയാണ് റാലി ആരംഭിച്ചത്.പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യ സ്വീകരിച്ചിട്ടുള്ള നിരവധി നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റാലിയില്‍ 50ലധികം സൈക്ലിസ്റ്റുകളും ജോയ്സ് സിബി, എംബസി ഉദ്യോഗസ്ഥർ,വിവിധ പ്രവാസി സംഘടന പ്രവര്‍ത്തകരും പങ്കെടുത്തു. 2022 ജൂൺ 5 മുതൽ 9 വരെയുള്ള ഇന്ത്യൻ പരിസ്ഥിതി വാരത്തിന് മുന്നോടിയായി നടത്തിയ പരിപാടിയില്‍ വരും ദിവസങ്ങളില്‍ വൃക്ഷത്തോട്ടങ്ങൾ, ഔഷധസസ്യങ്ങളെ കുറിച്ചും ക്വിസുകൾ, പെയിന്റിംഗ്, ഡ്രോയിംഗ് മത്സരങ്ങളും ജൂൺ 9ന് എംബസി ഓഡിറ്റോറിയത്തില്‍ സമാപന പരിപാടിയും സംഘടിപ്പിക്കുമെന്ന് എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.