• Logo

Allied Publications

Middle East & Gulf
വിസ ഏജന്‍റിന്‍റെ പീഡനം നേരിട്ട തിരുപ്പതി സ്വദേശിനിയെ നാട്ടിലെത്തിച്ചു
Share
കുവൈറ്റ് സിറ്റി : വിസ ഏജന്റിന്റെ പീഡനം നേരിട്ട തിരുപ്പതി സ്വദേശിനിയെ കുവൈത്ത് ഇന്ത്യൻ എംബസി കണ്ടെത്തി നാട്ടിലേക്ക് തിരികെ അയച്ചതായി അധികൃതര്‍ അറിയിച്ചു.തിരുപ്പതിയിൽ നിന്നുള്ള ശ്രാവണിയെ വിസ ഏജന്റ് ബന്ദിയാക്കിയെന്ന് 'ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് ചെയ്തത്.

ഏജന്‍റ് തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി ഭർത്താവിന് വീഡിയോ സന്ദേശം അയച്ചിരുന്നതിനെ തുടര്‍ന്നാണ്‌ പീഡന വിവരം പുറത്തായത്. മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ എംബസ്സി നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. തുടര്‍ന്ന് എംബസി ഷെല്‍ട്ടറിലേക്ക് മാറിയ ശ്രാവണി കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്ര ചെയ്തതായും സുരക്ഷിതമായി ഭർത്താവിനൊപ്പം ചേർന്നതായി ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യൻ എംബസിയുടെ 12 വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകൾ ഏത് സമയത്തും ലഭ്യമാണെന്നും പരാതികളോ ബുദ്ധിമുട്ടോ ഉള്ള ഇന്ത്യന്‍ പ്രവാസികള്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു..ഏത് ഇന്ത്യന്‍ ഭാഷയിലും വാട്ട്‌സ്ആപ്പ് നമ്പറുകളിലേക്ക് വോയിസ് സന്ദേശങ്ങളായോ ടെക്സ്റ്റുകളോ അയക്കാമെന്നും അടിയന്തിര സാഹചര്യങ്ങളിൽ എംബസിയിൽ എത്താൻ ഈ ഹെൽപ്പ് ലൈനുകൾ ഉപയോഗിക്കണമെന്നും എംബസി അറിയിച്ചു..

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.